KeralaLatest NewsNews

സ്വര്‍ണക്കടത്ത് കേസ് : അന്വേഷണം കൂടുതല്‍ പേരിലേയ്ക്ക് : ആനിക്കാട് ബ്രദേഴ്‌സിനെ ചുറ്റിപ്പറ്റി അന്വേഷണം … കള്ളപ്പണവും ഹവാലയും കേരളത്തിലേയ്ക്ക് ഒഴുകുന്നതിനു പിന്നില്‍ ആനിക്കാട് ബ്രദേഴ്‌സ്

കൊച്ചി : സ്വര്‍ണക്കടത്ത് കേസ്, അന്വേഷണം കൂടുതല്‍ പേരിലേയ്ക്ക് . ആനിക്കാട് ബ്രദേഴ്സിനെ ചുറ്റിപ്പറ്റി അന്വേഷണം. ഇപ്പോള്‍ ദുബായിലുള്ള, ‘ആനിക്കാട് ബ്രദേഴ്‌സ്’ എന്നറിയപ്പെടുന്ന 2 പേരാണ് സ്വര്‍ണക്കള്ളക്കടത്തിനു പുറമേ കള്ളപ്പണ ഇടപാടുകളുമായി ബന്ധപ്പെട്ട് അന്വേഷണ സംഘത്തിന്റെ നിരീക്ഷണത്തിലുള്ളത്. മൂവാറ്റുപുഴയിലെ ഒരു വ്യാപാരിയും നിരീക്ഷണത്തിലാണ്. ദുബായിലെ ഹവാല ഇടപാടുകളില്‍ അന്വേഷണ ഏജന്‍സികള്‍ പലവട്ടം പരിശോധനകള്‍ നടത്തിയിട്ടുള്ള മൂവാറ്റുപുഴ സ്വദേശിയുടെ ബന്ധുക്കളാണ് റബിന്‍സും ജലാലും.

Read Also : സ്വര്‍ണക്കടത്ത് കേസിലെ സൂത്രധാരനായ കെ.ടി റമീസ് രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്നതിന്റെ തെളിവുകള്‍ എന്‍ഐഎ ക്ക് : പല ദിവസങ്ങളായി അവര്‍ ഒത്തുകൂടി : സ്വര്‍ണക്കടത്തിലൂടെ ഒഴുകുന്ന കോടികള്‍ ഭീകരവാദപ്രവര്‍ത്തനങ്ങള്‍ക്കെന്ന് സൂചന

ആനിക്കാട് ബ്രദേഴ്‌സാ’ണ് ഇവരെ കള്ളക്കടത്തിലേക്ക് എത്തിച്ചതെന്നാണു വിവരം. പെരുമറ്റം കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന സംഘത്തിലെ 8 പേരാണ് അന്ന് അറസ്റ്റിലായത്. അന്വേഷണഘട്ടത്തില്‍ ആനിക്കാട് ബ്രദേഴ്‌സാണു റബിന്‍സിനെയും ജലാലിനെയും വിദേശത്തേക്കു കടക്കാന്‍ സഹായിച്ചത്. വിദേശത്തേക്കു കടന്നതിനാല്‍ ഇരുവരും കേസില്‍ അറസ്റ്റിലാകാതെ രക്ഷപ്പെടുകയായിരുന്നു.

ജലാലും റബിന്‍സും കുറഞ്ഞ കാലം കൊണ്ട് വലിയ തോതില്‍ സ്വത്ത് സമ്പാദിച്ചിട്ടുണ്ടെന്ന് അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിട്ടുണ്ട്. 2015 ലെ നെടുമ്പാശേരി സ്വര്‍ണക്കള്ളക്കടത്തു കേസില്‍ അറസ്റ്റിലായവര്‍ പുറത്തിറങ്ങി കേരളത്തില്‍ സജീവമായപ്പോള്‍, ജലാലിന്റെയും റബിന്‍സിന്റെയും ‘ആനിക്കാട് ബ്രദേഴ്‌സി’ന്റെയും നിയന്ത്രണത്തിലായി ഗള്‍ഫിലെ സ്വര്‍ണക്കടത്ത്‌

shortlink

Related Articles

Post Your Comments

Related Articles


Back to top button