മുംബൈ: അധോലോക കുറ്റവാളിയും മുംബൈ സ്‌ഫോടനത്തിന്റെ സൂത്രധാരനുമായ ദാവൂദ് ഇബ്രാഹിം ജനിച്ചുവളര്‍ന്ന വീട് വെള്ളിയാഴ്ച ലേലം ചെയ്യും. മഹാരാഷ്ട്രയിലെ രത്‌നഗിരിയില്‍ ദാവൂദ് തന്റെ കുട്ടിക്കാലം ചെലവഴിച്ച വീടാണ് ലേലത്തിന് വെയ്ക്കുന്നത്. ഇത് കൂടാതെ ദാവൂദിന്റെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള മറ്റ് മൂന്ന് സ്വത്തുക്കളും ലേലം ചെയ്യുമെന്ന റിപ്പോര്‍ട്ടും പുറത്തുവരുന്നുണ്ട്.
കള്ളക്കടത്തുകാരുടെയും വിദേശനാണ്യവിനിമയ ചട്ടം ലംഘിച്ചവരുടെയും സ്വത്ത് കണ്ടുകെട്ടല്‍ നടപടി ശക്തമാക്കിയിരിക്കുകയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ഇതിന്റെ ഭാഗമായാണ് ദാവൂദിന്റ സ്വത്ത് കണ്ടുകെട്ടിയത്. നാല് വസ്തുവകകളും രത്നഗിരിയിലെ കാര്‍ഷിക മേഖലയിലാണ് സ്ഥിതി ചെയ്യുന്നത്.
ജനുവരി അഞ്ചിന് മുംബൈയിലാണ് ലേലം നടക്കുക. നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരമേറ്റെടുത്ത ശേഷം ദാവൂദിന്റെയും കുടുംബത്തിന്റെയും 11 വസ്തുക്കളാണ് കണ്ടുകെട്ടി ലേലം ചെയതത്. കുടുംബത്തിന്റെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിച്ചിരുന്ന റസ്റ്റോറന്റ് 4.53 കോടി രൂപയ്ക്കാണ് ലേലത്തില്‍ പോയത്. കൂടാതെ 3.53 കോടി രൂപയുടെ ആറ് ഫ്‌ളാറ്റുകള്‍, 3.52 കോടി രൂപയ്ക്ക് ഗസ്റ്റ് ഹൗസ് എന്നിവയും ലേലം ചെയതിരുന്നു.
Post Your Comments