Latest NewsNewsIndiaInternational

4 വസ്തുക്കൾക്ക് 19.2 ലക്ഷം; ദാവൂദ് ഇബ്രാഹിമിന്റെ സ്വത്തുക്കളുടെ ലേലം നാളെ

മുംബൈ: അധോലോക കുറ്റവാളിയും മുംബൈ സ്ഫോടനത്തിന്റെ സൂത്രധാരനുമായ ദാവൂദ് ഇബ്രാഹിമിന്റെ സ്വത്തുക്കളുടെ ലേലം നാളെ നടക്കുമെന്ന് റിപ്പോർട്ട്. മഹാരാഷ്ട്രയിലുള്ള ദാവൂദിന്റെ നാല് പൂർവ്വികസ്വത്തുക്കളുടെ ലേലമാണ് വെള്ളിയാഴ്ച്ച നടക്കുന്നത്. 19.2 ലക്ഷം രൂപയാണ് ദാവൂദ് ഇബ്രാഹിമിന്റെ 4 വസ്തുക്കളുടെയും വില. 15,440 രൂപയാണ് ഇതിൽ ഏറ്റവും ചെറിയ പ്ലോട്ടിന്റെ കരുതൽ വില.

2017ലും 2020ലും ദാവൂദ് ഇബ്രാഹിമിന്റെ 17-ലധികം വസ്തുവകകൾ സഫേമ ലേലം ചെയ്തിരുന്നു. 2017-ൽ നടന്ന ലേലത്തിൽ, 11 കോടി രൂപയാണ് ലഭിച്ചത്. 22.79 ലക്ഷം രൂപയാണ് 2020ൽ നടന്ന ലേലത്തിൽ ലഭിച്ചതെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

കള്ളപ്പണം വെളുപ്പിക്കൽ, കൊള്ളയടിക്കൽ തുടങ്ങിയ നിരവധി കുറ്റകൃത്യങ്ങളിൽ ദാവൂദിന് പങ്കുണ്ട്. അൽഖ്വയ്ദ, ലഷ്‌കർ ഇ ത്വയ്ബ തുടങ്ങിയ ഭീകരസംഘടനകൾക്ക് ദാവൂദ് സാമ്പത്തിക സഹായം നൽകുന്നുവെന്ന് നേരത്തെ ഇന്ത്യയും അമേരിക്കയും ആരോപണം ഉന്നയിച്ചിരുന്നു. കള്ളക്കടത്തുകാർക്കും ഭീകരവാദികൾക്കുമെതിരെ കേന്ദ്ര സർക്കാർ ശക്തമായ നടപടിയാണ് സ്വീകരിക്കുന്നത്. ഈ നടപടികളുടെ ഭാഗമായാണ് ദാവൂദ് ഇബ്രാഹിമിന്റെ സ്വത്തുക്കൾ കണ്ടുകെട്ടുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button