ഡൽഹി: ഒളിവിൽ കഴിയുന്ന അധോലോക നായകൻ ദാവൂദ് ഇബ്രാഹിമിന്റെ പൂർവിക സ്വത്തുകൾ ലേലം ചെയ്തു. 15,440 രൂപ കരുതൽ വിലയിൽ സൂക്ഷിച്ചിരുന്ന നാല് പൂർവ്വിക സ്വത്തുക്കളാണ് രണ്ടുകോടി രൂപയ്ക്ക് ലേലം ചെയ്തത്. സ്മഗ്ലെർസ് ആൻഡ് ഫോറിൻ എക്‌സ്‌ചേഞ്ച് മാനിപ്പുലേറ്റേഴ്‌സ് (സ്വത്ത് കണ്ടുകെട്ടൽ) അതോറിറ്റിയാണ് ലേലം സംഘടിപ്പിച്ചത്. ദാവൂദ് ഇബ്രാഹിമിന്റെ അമ്മ ആമിന ബിയുടേതാണ് സ്വത്തുക്കളെന്ന് സഫേമ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
ദാവൂദ് ഇബ്രാഹിമിന്റെ ജന്മ സ്ഥലമായ മഹാരാഷ്ട്രയിലെ രത്‌നഗിരി ജില്ലയിലെ കൃഷി ഭൂമിയാണ് ലേലം ചെയ്ത സ്വത്തുക്കളിൽ പ്രധാനം.1.56 ലക്ഷം രൂപ വില നിശ്ചയിച്ചിരുന്ന വസ്തു 3.28 ലക്ഷം രൂപയ്ക്കാണ് വിറ്റത്. നാല് വസ്‌തുക്കളുടെ വില 19.2 ലക്ഷം രൂപയായി നിലനിർത്തി. കള്ളക്കടത്തുമായി ബന്ധപ്പെട്ട കേസുകൾക്കും ദാവൂദ് ഇബ്രാഹിമിനും കുടുംബാംഗങ്ങൾക്കും എതിരായ നാർക്കോട്ടിക് ഡ്രഗ്‌സ് ആൻഡ് സൈക്കോട്രോപിക് സബ്‌സ്റ്റാൻസസ് ആക്‌ട് പ്രകാരമുള്ള കേസുകളെയും തുടർന്നാണ് സഫേമ കോമ്പീറ്റന്റ് അതോറിറ്റി സ്വത്തുക്കൾ കണ്ടുകെട്ടിയത്.
നേരത്തെ 2017ലും 2020ലും ദാവൂദ് ഇബ്രാഹിമിന്റെ 17ലധികം വസ്തുവകകൾ സഫേമ ലേലം ചെയ്തിരുന്നു. 2017ൽ ഹോട്ടൽ റൗനക് അഫ്രോസ്, ഷബ്നം ഗസ്റ്റ് ഹൗസ്, ഭേന്തി ബസാറിനടുത്തുള്ള ദമർവാല ബിൽഡിംഗിലെ ആറ് മുറികൾ ഉൾപ്പെടെയുള്ള ദാവൂദിന്റെ സ്വത്തുക്കൾ 11 കോടി രൂപയ്ക്കാണ് സഫേമ ലേലം ചെയ്തത്. 2020ൽ നടത്തിയ ലേലത്തിലൂടെ 22.79 ലക്ഷം രൂപയാണ് ലഭിച്ചത്.
Post Your Comments