ന്യൂഡല്‍ഹി: ഇന്ത്യ തിരയുന്ന കുപ്രസിദ്ധ അധോലോക കുറ്റവാളിയും മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനുമായി ദാവൂദ് ഇബ്രാഹിമിനെ സംബന്ധിച്ചുള്ള വാര്‍ത്തകളാണ് സോഷ്യല്‍ മീഡിയകളില്‍ നിറയുന്നത്. വിഷം ഉള്ളില്‍ച്ചെന്ന് കറാച്ചിയിലെ ആശുപത്രിയില്‍ അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണെന്ന വാര്‍ത്തകളാണ് സമൂഹ മാധ്യമങ്ങളില്‍ നിറഞ്ഞുനിന്നിരുന്നത്. എന്നാല്‍ ഈ വാര്‍ത്തയുമായി ബന്ധപ്പെട്ട് പുതിയ വിവരങ്ങള്‍ ഒന്നും തന്നെ എത്തിയിട്ടില്ല.
പാകിസ്ഥാനില്‍ ഇന്റര്‍നെറ്റ് തടസ്സം നേരിടുന്നുവെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം. ശനിയാഴ്ച വൈകീട്ട് മുതലാണ് ഇന്റര്‍നെറ്റിന് തടസ്സം നേരിട്ടുതുടങ്ങിയത്. ഇതോടെ സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കാനാകുന്നില്ല. ദാവൂദ് സംഭവം പുറത്തുപോകാതിരിക്കാനാണ് ഇന്റര്‍നെറ്റ് തടസ്സമെന്നും സൂചനയുണ്ട്. യുട്യൂബ്, ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം തുടങ്ങിയ സമൂഹമാധ്യമങ്ങള്‍ പാകിസ്ഥാനില്‍ നിശ്ചലമായ അവസ്ഥയാണ്. കഴിഞ്ഞ ദിവസമാണ് അധോലോക നേതാവ് വിഷം ഉള്ളില്‍ച്ചെന്ന് അതീവ ഗുരുതരാവസ്ഥയില്‍ കറാച്ചിയിലെ ആശുപത്രിയില്‍ ചികിത്സയിലാണെന്ന വിവരം പുറത്തുവന്നത്.
ശനിയാഴ്ച മുതല്‍ ദാവൂദ് കറാച്ചിയിലെ ആശുപത്രിയില്‍ ചികിത്സയിലാണെന്നാണ് പുറത്തുവന്ന റിപ്പോര്‍ട്ട്. എന്നാല്‍ ഇക്കാര്യം പാക് അധികൃതര്‍ മറച്ചുവെക്കുകയായിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. പാകിസ്ഥാനിലെ അപ്രഖ്യാപിത ഇന്റര്‍നെറ്റ് നിരോധനവും ദാവൂദിന്റെ ആശുപത്രി വാസവുമായി ബന്ധമുണ്ടെന്നാണ് പ്രചരിക്കുന്ന വാര്‍ത്തകള്‍.
ദാവൂദ് ഇബ്രാഹിമിന് വിഷബാധയേറ്റെന്നതും അദ്ദേഹം ഗുരുതരാവസ്ഥയിലാണെന്നതും ഉള്‍പ്പെടെയുള്ള ഒരു വിവരവും ഔദ്യോഗികമായി സ്ഥിരീകരിക്കാന്‍ സാധിച്ചിട്ടില്ലെന്നും ഈ റിപ്പോര്‍ട്ടുകള്‍ തന്നെ പറയുന്നുണ്ട്. ദാവൂദിന് എങ്ങനെ വിഷബാധയേറ്റുവെന്നതോ അതിനെക്കുറിച്ചുള്ള മറ്റ് വിശദാംശങ്ങളോ എവിടെയും ലഭ്യമായിട്ടുമില്ല.
‘രണ്ട് ദിവസം മുമ്പാണ് ദാവൂദ് ഇബ്രാഹിമിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കര്‍ശന സുരക്ഷാ സന്നാഹങ്ങളോടെയാണ് ഇപ്പോള്‍ അദ്ദേഹം ആശുപത്രിയില്‍ കഴിയുന്നത്. ആശുപത്രിയിലെ ഒരു നില മുഴുവന്‍ ദാവൂദിനായി സജ്ജീകരിച്ചിരിക്കുന്നു. ഇവിടെ നിന്ന് മറ്റ് രോഗികളെയും ജീവനക്കാരെയുമെല്ലാം മാറ്റി. ആശുപത്രിയിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്കും അടുത്ത കുടുംബാംഗങ്ങള്‍ക്കും മാത്രമാണ് ഈ നിലയിലേക്ക് പ്രവേശനം അനുവദിച്ചിരിക്കുന്നത്.’ – റിപ്പോര്‍ട്ട് പറയുന്നു.
Post Your Comments