Latest NewsIndiaNews

ഭൂമിതര്‍ക്കം : സൈനികന്റെ പിതാവിനെ വെട്ടിക്കൊലപ്പെടുത്തി; ഗര്‍ഭിണിയായ ഭാര്യയെ ക്രൂരമായി മര്‍ദ്ദിച്ചു

ലക്നോ • ഭൂമി തർക്കത്തെത്തുടർന്ന് സംഗ്രാംപൂർ പ്രദേശത്ത് സൈനികന്റെ പിതാവിനെ വെട്ടിക്കൊലപ്പെടുത്തി. ഗർഭിണിയായ ഭാര്യയെ ശാരീരികമായി ആക്രമിച്ചു.

രാജേന്ദ്ര മിശ്ര (55) എന്നയാളാണ് കൊല്ലപ്പെട്ടത്. മൂർച്ചയേറിയ ആയുധം ഉപയോഗിച്ചാണ് ഇദ്ദേഹത്തെ അശോക്‌ ശുക്ല എന്നയാളും സംഘവും ആക്രമിച്ചത്. ഗർഭിണിയായ മരുമകളെ അശോക് ശുക്ലയും കൂട്ടാളികളും ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു.

മിശ്രയുടെ മകൻ സൂര്യ പ്രകാശ് കരസേനയിലാണ്. ഇപ്പോള്‍ ജമ്മു കശ്മീരിലാണ് പോസ്റ്റിംഗ്.

ഉത്തര്‍പ്രദേശിലെ തെംഗാഹ ഷുക്കുൽപൂർ ഗ്രാമത്തിലാണ് സംഭവം നടന്നതെന്ന് പോലീസ് പറഞ്ഞു.

ഇരയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചിട്ടുണ്ടെന്നും സംഭവത്തിൽ ഉൾപ്പെട്ട ശുക്ലയെയും മറ്റുള്ളവരെയും പിടികൂടാൻ തെരച്ചില്‍ ആരംഭിച്ചതായും പോലീസ് സൂപ്രണ്ട് ഖ്യതി ഗാർഗ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button