ജയ്‌പുര്‍: രാജസ്‌ഥാനില്‍ കോണ്‍ഗ്രസ് സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ച പ്രാദേശിക പാര്‍ട്ടിയായ ഭാരതീയ ട്രൈബല്‍ പാര്‍ട്ടി(ബി.ടി.പി.)യുടെ എം.എല്‍.എമാരിലൊരാളെ “ബന്ദി”യാക്കിയതായി പരാതി. ചോരാസിയില്‍നിന്നുള്ള ബി.ടി.പി. എം.എല്‍.എ: രാജ്‌കുമാര്‍ റോട്ടാണ് സമൂഹ മാധ്യമം വഴി ഈ ആരോപണം ഉന്നയിച്ചത്. രാജസ്‌ഥാനിലെ രാഷ്‌ട്രീയ പ്രതിസന്ധിയില്‍ രണ്ട് എം.എല്‍.എമാരുള്ള ബി.ടി.പിയുടെ നിലപാട് നിര്‍ണായകമാണ്.
ശിവശങ്കർ കുടുങ്ങുമെന്നു സൂചന : കസ്‌റ്റംസ് ചോദ്യംചെയ്യല്‍ പുലര്‍ച്ചെ വരെ
സഭയില്‍ വോട്ടെടുപ്പ് നടക്കുകയാണെങ്കില്‍ നിഷ്‌പക്ഷത പാലിക്കുമെന്നാണു നേരത്തെ ബി.ടി.പി. നേതാവ് മഹേഷ് ഭായ് ബസവ അറിയിച്ചിരുന്നത്. മണ്ഡലത്തിലൂടെ പോകുന്നതിനിടെ നാലു പോലീസ് കാറുകള്‍ തന്നെ വളഞ്ഞെന്നും പോലീസുകാര്‍ വാഹനത്തിന്റെ താക്കോല്‍ ഊരിയെടുത്തെന്നും സമൂഹമാധ്യമത്തില്‍ പോസ്‌റ്റ്‌ചെയ്‌ത വീഡിയോയില്‍ രാജ്‌കുമാര്‍ ആരോപിച്ചു.
Post Your Comments