Latest NewsIndia

‘രാമനവമി, ഹനുമാൻ ജയന്തി തുടങ്ങി ഏത് ആഘോഷവുമാകട്ടെ, രാജസ്ഥാനിൽ കല്ലേറ് ‘- ഗെഹ്ലോട്ട് സര്‍ക്കാരിനെതിരെ പ്രധാനമന്ത്രി

ജയ്പൂര്‍: രാജസ്ഥാനില്‍ ഹിന്ദുക്കളുടെ ആഘോഷപരിപാടികള്‍ക്ക് നേരെ നിരന്തരം ഉണ്ടാകുന്ന അക്രമസംഭവങ്ങളില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി.
രാമനവമി, ഹനുമാൻ ജയന്തി, പരശുരാമ ജയന്തി ഘോഷയാത്രകള്‍ക്കും ഉത്സവങ്ങള്‍ക്കും നേരെയുണ്ടായ അക്രമസംഭവങ്ങളും കല്ലേറും പരാമര്‍ശിച്ചു കൊണ്ടായിരുന്നു പ്രധാനമന്ത്രിയുടെ വിമര്‍ശനം.

രാജസ്ഥാനില്‍ നടന്ന പൊതുറാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അശോക് ഗെഹ്ലോട്ടിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ പ്രീണന രാഷ്‌ട്രീയമാണ് നടപ്പാക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു.

‘സംസ്ഥാനത്തെ ക്രമസമാധാന നില വഷളായിക്കൊണ്ടിരിക്കുകയാണ്. ഇത് ആശങ്കയുണ്ടാക്കുന്ന കാര്യമാണ്. ഈ സര്‍ക്കാര്‍ രാജസ്ഥാന്റെ താത്പര്യങ്ങളെക്കാള്‍ വോട്ട് ബാങ്കിനാണ് പ്രാധാന്യം കൊടുക്കുന്നത്. കോണ്‍ഗ്രസിന്റെ ആദ്യത്തേയും അവസാനത്തേയും നയം പ്രീണനം മാത്രമാണോ എന്ന് ഇവിടുത്തെ ജനങ്ങളോട് വ്യക്തമാക്കണം. സംസ്ഥാനത്ത് രാമനവമി, പരശുരാമ ജയന്തി, ഹനുമാൻ ജയന്തി ആഘോഷങ്ങള്‍ക്ക് നേരെയെല്ലാം കല്ലേറുണ്ടായി. എന്നാല്‍ സര്‍ക്കാര്‍ യാതൊരു നടപടിയും സ്വീകരിച്ചില്ല.

‘സമാധാനത്തിന് പേരുകേട്ട ജോധ്പൂര്‍ നഗരത്തില്‍ പട്ടാപ്പകല്‍ വലിയ ഏറ്റുമുട്ടലുണ്ടായപ്പോള്‍ മുഖ്യമന്ത്രി എന്താണ് ചെയ്ത് കൊണ്ടിരുന്നത്. കോണ്‍ഗ്രസിന്റെ ആദ്യത്തേയും അവസാനത്തേയും നയം പ്രീണനം മാത്രമാണോ? താൻ സുരക്ഷിതയല്ലെന്ന് ഒരു കോണ്‍ഗ്രസ് എംഎല്‍എ തന്നെ തുറന്ന് പറയുന്ന സാഹചര്യം ഉണ്ടായി’. സാധാരണ പെണ്‍കുട്ടികളുടേയും സ്ത്രീകളുടേയും അവസ്ഥ എന്തായിരിക്കുമെന്ന് ഊഹിക്കാൻ സാധിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു

shortlink

Related Articles

Post Your Comments

Related Articles


Back to top button