ജയ്പൂര്‍: രാജസ്ഥാന്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഭരണത്തുടര്‍ച്ച ഉണ്ടാകുമെന്ന് മുഖ്യമന്ത്രി അശോക് ഗെലോട്ട് . അഞ്ച് വര്‍ഷം കൂടുമ്പോള്‍ പാര്‍ട്ടികള്‍ മാറിമാറി വരുന്ന സംസ്ഥാനത്തിന്റെ പാരമ്പര്യത്തെ കോണ്‍ഗ്രസ് മറികടക്കുമെന്നും അശോക് ഗെലോട്ട് പറഞ്ഞു.
‘സര്‍ക്കാര്‍ ഇത്തവണയും ആവര്‍ത്തിക്കും, അത് ഉറപ്പാണ്’ ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. ‘ഇപ്പോള്‍, സര്‍ക്കാര്‍ ആവര്‍ത്തിക്കുക എന്നതാണ് ജനങ്ങളുടെ മാനസികാവസ്ഥ, കേരളത്തില്‍ 70 വര്‍ഷമായി കോണ്‍ഗ്രസും സിപിഎമ്മും മാറിമാറി അധികാരത്തില്‍ വന്നിരുന്നു, എന്നാല്‍ അവര്‍ നല്ലത് ചെയ്തതിനാലാണ് ഇത്തവണ സിപിഎം സര്‍ക്കാര്‍ ആവര്‍ത്തിച്ച് ഭരണത്തിലെത്തിയത്’ അശോക് ഗെലോട്ട് പറഞ്ഞു.
ജനങ്ങളുടെ മാനസികാവസ്ഥ പരിശോധിച്ചാല്‍ അവര്‍ക്ക് നമ്മുടെ ഭരണവും പദ്ധതികളും ഇഷ്ടപ്പെട്ടിട്ടുണ്ടെന്ന് മനസ്സിലാകുമെന്നും ഗെലോട്ട് കൂട്ടിച്ചേര്‍ത്തു.
Post Your Comments