KeralaLatest NewsNews

ഡിപ്ലോമാറ്റിക് ചാനല്‍ വഴിയുള്ള സ്വര്‍ണക്കടത്തിനു പുറമെ കേരളത്തിലേയ്ക്ക് വീണ്ടും കള്ളക്കടത്ത് സ്വര്‍ണം ഒഴുകുന്നു : ഇത്തവണ പിടിച്ചെടുത്തത് കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന്

കോഴിക്കോട്: ഡിപ്ലോമാറ്റിക് ചാനല്‍ വഴി സ്വര്‍ണം കടത്തിയ വലിയ ഗുരുതര സംഭവം ആയതിനു പുറമെ കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. ഒന്നരക്കോടിയോളം രൂപ വിലവരുന്ന സ്വര്‍ണമാണ് കസ്റ്റംസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ നടത്തിയ രഹസ്യാന്വേഷണത്തില്‍ പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് മലപ്പുറം തേഞ്ഞിപ്പാലം സ്വദേശി ടിപി ജിഷാര്‍, കോടഞ്ചേരി സ്വദേശി അബ്ദുള്‍ ജലീല്‍, കൊടുവള്ളി സ്വദേശി മുഹമ്മദ് റിയാസ് എന്നിവരെ പിടികൂടി.

Read Also : സ്വപ്‌നയ്ക്ക് കുരുക്ക് മുറുകുന്നു : നയതന്ത്ര ബാഗേജില്‍ കോടികളുടെ സ്വര്‍ണം കടത്തിയ കേസില്‍ സ്വപ്ന സുരേഷിനെതിരെ കടുത്ത നിലപാട് സ്വീകരിച്ച് കേന്ദ്രസര്‍ക്കാര്‍

വിദേശത്ത് നിന്നുമെത്തിയ ഇവര്‍ വിമാനത്താവളം വഴി സ്വര്‍ണമെത്തിച്ച് ഇടപാടുകാര്‍ക്ക് നല്‍കുകയായിരുന്നു പദ്ധതി. അടിവസ്ത്രത്തില്‍ ഒളിപ്പിച്ചാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് കസ്റ്റംസിന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു. കസ്റ്റഡിയിലെടുത്ത പ്രതികളെ ചോദ്യം ചെയ്തുവരികയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button