KeralaLatest NewsNews

സ്വപ്‌നയ്ക്ക് കുരുക്ക് മുറുകുന്നു : നയതന്ത്ര ബാഗേജില്‍ കോടികളുടെ സ്വര്‍ണം കടത്തിയ കേസില്‍ സ്വപ്ന സുരേഷിനെതിരെ കടുത്ത നിലപാട് സ്വീകരിച്ച് കേന്ദ്രസര്‍ക്കാര്‍

കൊച്ചി : നയതന്ത്ര ബാഗേജില്‍ കോടികളുടെ സ്വര്‍ണം കടത്തിയ കേസില്‍ സ്വപ്ന സുരേഷിന് കുരുക്ക് മുറുകുന്നു. സ്വപ്‌നയ്ക്ക് എതിരെ കടുത്ത നിലപാടാണു കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍ സ്വീകരിച്ചത്. എന്‍ഐഎ കേസ് ഏറ്റെടുത്ത സാഹചര്യത്തില്‍ ജാമ്യഹര്‍ജി പരിഗണിക്കരുതെന്ന് കേന്ദ്ര അഭിഭാഷകനായ രവി പ്രകാശ് കോടതിയില്‍ ആവശ്യപ്പെട്ടു. എന്‍ഐഎ നിയമത്തിന്റെ 21-ാം വകുപ്പ് പ്രകാരം മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കാന്‍ ഹൈക്കോടതിക്ക് ആവില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. സ്പെഷല്‍ കോടതിക്കു മാത്രമേ ജാമ്യ ഹര്‍ജി പരിഗണിക്കാനാവൂ. ജസ്റ്റിസ് അശോക് മേനോനാണ് ജാമ്യഹര്‍ജി പരിഗണിച്ചത്.

read also : ബന്ധുവായ യുവാവിനെ സ്വപ്ന സുരേഷ് കയ്യേറ്റം ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്; കയ്യേറ്റം മുന്‍ ഐ ടി ഉദ്യോഗസ്ഥനും മറ്റു വി ഐപികളും പങ്കെടുത്ത പരിപാടിക്കിടെ : യുവാവിനെ പലതവണ അടിച്ചു

സ്വര്‍ണക്കടത്തു വഴി തീവ്രവാദത്തിനായി ഫണ്ട് സമഹാരിക്കുന്നുവെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ യുഎപിഎ ചുമത്തിയാണു കേസെടുത്തിരിക്കുന്നതെന്ന് എന്‍ഐഎ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ഈ സാഹചര്യത്തില്‍ യുഎപിഎയുടെ 43ഡി വകുപ്പു പ്രകാരം മുന്‍കൂര്‍ ജാമ്യപേക്ഷ പരിഗണിക്കരുതെന്നും എന്‍ഐഎ ആവശ്യപ്പെട്ടു. സ്വപ്നയെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടത് അന്വേഷണത്തിന് അനിവാര്യമാണെന്ന് കേന്ദ്ര അഭിഭാഷകന്‍ പറഞ്ഞു. പി.ആര്‍. സരിത്, സന്ദീപ് നായര്‍, സ്വപ്ന സുരേഷ് എന്നിവര്‍ സ്വര്‍ണക്കടത്തില്‍ ഇടപെട്ടിട്ടുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കസ്റ്റംസ് നടപടിയെടുത്തിരിക്കുന്നത്.

കോടികള്‍ വിലവരുന്ന സ്വര്‍ണമാണു പിടിച്ചെടുത്തിരിക്കുന്നത്. സരിത്തിന്റെയും സന്ദീപിന്റെ ഭാര്യ സന്ധ്യയുടെയും മൊഴിയുടെ അടിസ്ഥാനത്തില്‍, സ്വര്‍ണമെത്തിയ ബാഗേജ് പുറത്തെത്തിക്കാന്‍ സ്വപ്ന ഇടപെട്ടതായി വെളിവായിട്ടുണ്ട്. മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ സ്വപ്ന പറയുന്നതിനു കടകവിരുദ്ധമാണിതെന്നും കേന്ദ്ര അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. ഈ സാഹചര്യത്തില്‍ സ്വപ്നയെ കസ്റ്റഡിയില്‍ ചോദ്യം ചെയ്താല്‍ മാത്രമേ സത്യാവസ്ഥ അറിയാന്‍ കഴിയുകയുള്ളു.

shortlink

Related Articles

Post Your Comments

Related Articles


Back to top button