
മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളം വഴി സ്വര്‍ണം കടത്താന്‍ ശ്രമിച്ച കേസില്‍ ഒരാള്‍ പിടിയില്‍. മലപ്പുറം മേല്‍മുറി സ്വദേശി മുഹമ്മദ് (47) ആണ് പിടിയിലായത്.
ഷാര്‍ജയില്‍ നിന്ന് കരിപ്പൂര്‍ വിമാനത്താവളം വഴി ഇന്ത്യയിലേക്ക് കടത്താന്‍ ശ്രമിച്ച ഒരു കിലോഗ്രാം സ്വര്‍ണമാണ് പോലീസ് പിടികൂടിയത്.
62 ലക്ഷത്തോളം രൂപ വിലമതിക്കുന്ന സ്വര്‍ണം നാല് ക്യാപ്‌സൂളുകളാക്കി ശരീരത്തില്‍ ഒളിപ്പിച്ചാണ് പ്രതി കടത്താന്‍ ശ്രമിച്ചത്. മലപ്പുറം ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വിമാനത്താവളത്തില്‍ പരിശോധന നടത്തിയത്.
സംശായസ്പദമായി കണ്ടതിനെ തുടര്‍ന്ന് പോലീസ് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടര്‍ന്ന് പോലീസ് എത്ര ചോദിച്ചിട്ടും സ്വര്‍ണം കൈവശമുണ്ടെന്ന് മുഹമ്മദ് സമ്മതിച്ചിരുന്നില്ല. ആശുപത്രിയിലെത്തിച്ച് എക്‌സറേ എടുത്തതോടെയാണ് മുഹമ്മദിന്റെ വയറിനകത്ത് ക്യാപ്‌സ്യൂളുകള്‍ കണ്ടെത്തിയത്.
Post Your Comments