മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. ഉംറ തീര്‍ത്ഥാടനത്തിന്റെ മറവിലാണ് സ്വര്‍ണക്കടത്ത് വ്യാപകമാകുന്നത്. മൂന്നര കിലോ സ്വര്‍ണവുമായി നാല് പേരാണ് കസ്റ്റംസ് പിടിയിലായത്. അബ്ദുള്‍ ഖാദര്‍, സുഹൈബ്, മുഹമ്മദ് സുബൈര്‍, യൂനസ് അലി എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. ഇന്‍ഡിഗോ വിമാനത്തില്‍ ജിദ്ദയില്‍ നിന്ന് കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ യാത്രക്കാരായിരുന്നു ഇവര്‍. പിടിയിലായവരില്‍ രണ്ട് പേര്‍ കോഴിക്കോട് കാരന്തൂര്‍ മര്‍ക്കസ് വിദ്യാര്‍ത്ഥികളാണ്.
Read Also: തൃശൂർ അവണൂരിൽ വീട്ടിൽ നിന്നും ഭക്ഷണം കഴിച്ച ഗൃഹനാഥൻ മരിച്ചു: ഭാര്യയടക്കം 3 പേർ ചികിത്സയിൽ
കഴിഞ്ഞ ദിവസം ഉംറ യാത്രയ്ക്ക് ചെലവായ ഒരു ലക്ഷം രൂപ തിരികെ പിടിക്കുന്നതിനായി സ്വര്‍ണം കടത്തിയ യൂനസിനെ കസ്റ്റംസ് പിടികൂടിയിരുന്നു. മലദ്വാരത്തില്‍ ഒളിപ്പിച്ചാണ് ഇയാള്‍ സ്വര്‍ണം കടത്തിയത്.
Post Your Comments