ന്യൂഡൽഹി: ഇന്ത്യൻ പ്രദേശങ്ങൾ ഉൾപ്പെടുത്തി മാപ്പ് ഉണ്ടാക്കിയത് മുതൽ നേപ്പാൾ പ്രധാനമന്ത്രിക്ക് തലവേദന ഒഴിഞ്ഞിട്ടില്ല. ചൈന തങ്ങളുടെ ഗ്രാമങ്ങൾ കൈയേറിയത് ഒരു തലവേദന ആയിരിക്കുന്നതിനു പുറമെയാണ് പാർട്ടിക്കുള്ളിലെ പൊട്ടിത്തെറി. നേപ്പാളിൽ ഭരണകക്ഷിയായ നേപ്പാൾ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ തന്നെ പൊട്ടിത്തെറിയെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. പ്രധാനമന്ത്രി കെ പി ശർമ്മ ഓലി രാജിവെക്കണമെന്ന് പാർട്ടിയുടെ അധ്യക്ഷൻ ഉൾപ്പെടെയുള്ളവർ ആവശ്യപ്പെട്ടതായാണ് വിവരം.
പാർട്ടിയുടെ സ്റ്റാൻഡിംഗ് കമ്മറ്റിയിൽ പാർട്ടിയുടെ കോ ചെയർമാൻ ഉൾപ്പടെയുള്ള മുതിർന്ന നേതാക്കൾ പ്രധാനമന്ത്രി രാജിവെയ്ക്കണമെന്നാവശ്യപ്പെട്ടതായാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്. മുന്‍ പ്രധാനമന്ത്രിയും പാര്‍ട്ടി പ്രസിഡന്റുമായ പ്രചണ്ഡയാണ് ഒലിക്കെതിരെ രംഗത്തെത്തിയത്. ഒലി വലിയ പരാജയമാണെന്നും പിന്തുണച്ചത് രാഷ്ട്രീയ വിഡ്ഢിത്തമാണന്നുമായിരുന്നു പ്രചണ്ഡയുടെ നിലപാട്. വിവിധ വിഷയങ്ങളിൽ പ്രധാനമന്ത്രി പരാജയപ്പെട്ടെന്നാണ് ഇവരുടെ വിമർശനം.
വാർത്താ ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. നൂറ്റാണ്ടുകളായി ഒരുമിച്ച് കിടക്കുന്ന ഇന്ത്യയോട് ചൈനയുടെ നിര്‍ദേശ പ്രകാരം അനാവശ്യ അതിര്‍ത്തി തര്‍ക്കം ആരംഭിച്ചത് നേപ്പാളിന്റെ നിലനില്‍പ്പിന് തന്നെ ഭീഷണിയാണെന്നാണ് നേപ്പാളിലെ രാഷ്ട്രീയ നേതാക്കളും ജനങ്ങളും കരുതുന്നത്. ഇതിന് പിന്നാലെയാണ് വടക്കന്‍ നേപ്പാളിലെ നാല് ജില്ലകളിലെ നൂറു ചതുരശ്ര കിലോമീറ്ററോളം പ്രദേശം ചൈന കൈയേറിയെന്ന വാര്‍ത്തകള്‍ പുറത്തുവന്നത്. നേപ്പാള്‍ സര്‍ക്കാരിനെയാകെ പ്രതിസന്ധിയിലാക്കിയ ഈ സംഭവത്തോടെയാണ് നേപ്പാള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയിലും ഭിന്നത ശക്തമായത്.
നേപ്പാളിന്റെ ഭൂമി ചൈനയ്ക്ക് ഒലി സര്‍ക്കാര്‍ വെറുതെ കൊടുക്കുകയാണെന്നാണ് ആക്ഷേപം. അതെ സമയം തന്നെ അധികാരത്തിൽ നിന്ന് പുറത്താക്കാൻ ശ്രമം നടക്കുന്നുണ്ടെന്ന് ഒലി ഇന്നലെ ആരോപിച്ചിരുന്നു. അട്ടിമറി ശ്രമം വിജയിക്കാൻ പോകുന്നില്ലെന്ന് അദ്ദേഹം മുന്നറിയിപ്പും നൽകി. എന്നാൽ, ആരാണ് തന്നെ പുറത്താക്കാൻ ശ്രമിക്കുന്നതെന്ന് ഒലി പറഞ്ഞിരുന്നില്ല. ഇതിനു പിന്നാലെയാണ് പാർട്ടിയിലെ ഭിന്നതയെക്കുറിച്ചുള്ള റിപ്പോർട്ടുകൾ പുറത്തു വരുന്നത്.
Post Your Comments