കാഠ്മണ്ഡു : നേപ്പാൾ പ്രധാനമന്ത്രി കെ. പി ശർമ ഒലി രാജിവെച്ചു. നേപ്പാൾ കോൺഗ്രസ് നേതാവ് ഷേർ ബഹാദൂർ ദുബെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെയാണ് കെ. പി ശർമ ഒലി രാജിവെച്ചത്. ഇന്ന് വൈകീട്ട് ആറുമണിക്കാണ് ദുബെയുടെ സത്യപ്രതിജ്ഞ ചടങ്ങ്.
സുപ്രീം കോടതിയുടെ നിർദ്ദേശത്തെ തുടർന്ന് ഭരണഘടനയുടെ ആർട്ടിക്കിൾ 76(4) പ്രകാരമാണ് പ്രസിഡന്റ് ബിദ്ദ്യാ ദേവി ഭണ്ഡാരി ഷേർ ബഹാദൂർ ദുബെയെ പ്രധാനമന്ത്രിയായി നിയമിച്ചത്. ഇത് അഞ്ചാം തവണയാണ് നേപ്പാൾ പ്രധാനമന്ത്രിയായി ദുബെ ചുമതലയേൽക്കുന്നത്.
Read Also : കേരളത്തില്‍ സ്വര്‍ണക്കടത്ത് സജീവം, കരിപ്പൂരില്‍ മാത്രം 16.69 കിലോ സ്വര്‍ണം പിടികൂടി
ഷേർ ബഹാദൂർ ദുബെയെ രണ്ട് ദിവസത്തിനകം പ്രധാനമന്ത്രിയായി നിയമിക്കാനാണ് പ്രസിഡന്റ് ബിദ്ദ്യാ ദേവി ഭണ്ഡാരിയോട് സുപ്രീം കോടതി ഇന്നലെ ആവശ്യപ്പെട്ടത്. നേപ്പാളിൽ പാർലമെന്റ് പിരിച്ചുവിടാനുള്ള ശർമ്മ ഒലിയുടെ തീരുമാനത്തെ റദ്ദാക്കിയ കോടതി സഭ പുനസ്ഥാപിക്കാൻ ഉത്തരവിട്ടിരുന്നു.
Post Your Comments