കാഠ്മണ്ഡു : പാർട്ടി വീണ്ടും അധികാരത്തിലെത്തിയാൽ രാജ്യത്തിന്റെ അതിർത്തി പ്രദേശങ്ങളായ കാലാപാനി, ലിംപിയാധുര, ലിപുലേഖ് തുടങ്ങിയ പ്രദേശങ്ങൾ ഇന്ത്യയിൽ നിന്ന് തിരികെ പിടിക്കുമെന്ന് നേപ്പാൾ മുൻ പ്രധാനമന്ത്രി ശർമ്മ ഒലി. ഇന്ത്യയുമായുള്ള നിരന്തര ചർച്ചകളിലൂടെ ഇത് സാധ്യമാണെന്നും ശർമ്മ ഒലി പറഞ്ഞു. കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് നേപ്പാളിന്റെ സമ്മേളനത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘പാർട്ടി വീണ്ടും അധികാരത്തിലെത്തിയാൽ തങ്ങളിലൂടെ നേപ്പാളിന്റെ ആഗ്രഹം സഫലമാകും. നേപ്പാളിന്റെ കയ്യിൽ നിന്ന് പോയ അതിർത്തി പ്രദേശങ്ങളായ ലിംപിയാധുര, കാലാപാനി, ലിപുലേഖ് തുടങ്ങിയ പ്രദേശങ്ങൾ ഇന്ത്യയുമായി നിരന്തര ചർച്ച നടത്തി തിരിച്ചു പിടിക്കും. ചർച്ചകളിലൂടെയായിരിക്കും ഞങ്ങൾ പ്രശ്‌നങ്ങൾ പരിഹരിക്കുന്നത്. അയൽരാജ്യങ്ങളുമായി ശത്രുതയ്‌ക്ക് താത്പര്യമില്ല’ -ശർമ്മ ഒലി പറഞ്ഞു.
Read Also : അവന്റോസ് എനർജിയുടെ ആദ്യ ഇലക്ട്രിക് സ്കൂട്ടർ എസ് 110നെ വിപണിയിൽ അവതരിപ്പിക്കാനൊരുങ്ങുന്നു
കാലാപാനി തങ്ങളുടെ അധീനതിയലുള്ള പ്രദേശമാണെന്ന അവകാശവാദം ഉന്നയിച്ച് നേപ്പാൾ പലതവണ രംഗത്തെത്തിയിട്ടുണ്ട്. ഉത്തരാഖണ്ഡിലെ പിത്തോരാഖർ ജില്ലയുടെ ഭാഗമാണ് കാലാപാനി. എന്നാൽ നേപ്പാളിലെ ധർചുല ജില്ലയുടെ ഭാഗമാണ് കാലാപാനി എന്നാണ് നേപ്പാളിന്റെ വാദം.നേരത്തെ അതിർത്തി പ്രദേശങ്ങളിലൂടെ ഇന്ത്യ നിർമ്മിച്ച റോഡിനെതിരെ പ്രതിഷേധവുമായി നേപ്പാൾ രംഗത്ത് വന്നിരുന്നു.
പാത തങ്ങളുടെ അതിർത്തിക്കുള്ളിലൂടെ കടന്ന് പോകുന്നുവെന്നായിരുന്നു നേപ്പാളിന്റെ വാദം. ഇതിന് പിന്നാലെ ലിപുലേഖ്, കാലാപാനി, ലിംപിയാധുര തുടങ്ങിയ പ്രദേശങ്ങളെ ഉൾപ്പെടുത്തി നേപ്പാൾ ഭൂപടവും പുറത്തിറക്കിയിരുന്നു. ഇതിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചാണ് ഇന്ത്യ രംഗത്തെത്തിയത്. തങ്ങളുടെ പ്രദേശങ്ങൾ കൈവശപ്പെടുത്താനുള്ള നേപ്പാളിന്റെ നീക്കത്തെ ഒരു രീതിയിലും അംഗീകരിക്കില്ലെന്നും ഇന്ത്യ വ്യക്തമാക്കിയിരുന്നു.
Post Your Comments