Latest NewsInternational

നേപ്പാളിൽ ഇന്ന് ശർമ്മ ഒലിയുടെ വിശ്വാസവോട്ട്

അതിൽ മാധവ് നേപ്പാളിന്റെ നേതൃത്വത്തിലുള്ള പാർട്ടിയിലെ വിമത വിഭാഗത്തിന് 21 പേരുടെ പിന്തുണയുണ്ട്.

കഠ്മണ്ഡു ∙ നേപ്പാൾ പ്രധാനമന്ത്രി കെ.പി.ശർമ ഓലി ഇന്ന് പാർലമെന്റിൽ വിശ്വാസവോട്ട് തേടും.പുഷ്പകമൽ ദഹൽ (പ്രചണ്ഡ) നേതൃത്വം നൽകുന്ന സിപിഎൻ (മാവോയിസ്റ്റ് സെന്റർ) കഴിഞ്ഞ ദിവസം സർക്കാരിനുള്ള പിന്തുണ പിൻവലിച്ചിരുന്നു. 275 അംഗ പാർലമെന്റിൽ ഓലിയുടെ സിപിഎൻ–യുഎംഎൽന് 121 അംഗങ്ങളാണുള്ളത്. അതിൽ മാധവ് നേപ്പാളിന്റെ നേതൃത്വത്തിലുള്ള പാർട്ടിയിലെ വിമത വിഭാഗത്തിന് 21 പേരുടെ പിന്തുണയുണ്ട്.

അവർ വിശ്വാസവോട്ടിനു മുൻപ് രാജിവയ്ക്കാനും നീക്കമുണ്ട്.ചെറുകക്ഷികളുടെ പിന്തുണയിൽ വിശ്വാസവോട്ട് നേടാമെന്നാണ് ഓലിയുടെ പ്രതീക്ഷ. ഓലിയുടെ നിർദേശപ്രകാരം പ്രസിഡന്റ് കഴിഞ്ഞ ഡിസംബറിൽ പാർലമെന്റ് പിരിച്ചുവിട്ടെങ്കിലും ഫെബ്രുവരിയിൽ സുപ്രീം കോടതി അതു റദ്ദാക്കി പാർലമെന്റ് പുനഃസ്ഥാപിക്കുകയായിരുന്നു. അതേസമയം പാർട്ടിക്കെതിരെ ‘അഭികാമ്യമല്ലാത്ത’ നടപടി സ്വീകരിക്കരുതെന്ന് നേപ്പാൾ പ്രധാനമന്ത്രി ഒലി തന്റെ നേതാക്കളോട് അഭ്യർത്ഥിച്ചു.

പാർലമെന്റിൽ കളത്തിലിറങ്ങുക, അവിശ്വാസ വോട്ടെടുപ്പ് രജിസ്റ്റർ ചെയ്യുക, ഭരണകക്ഷിയുടെ നിയമനിർമ്മാതാക്കൾ രാജിവയ്ക്കുക തുടങ്ങിയ ദോഷകരമായ നിരവധി ശ്രമങ്ങൾ നടന്നിട്ടുണ്ട്. ഈ പ്രവണതകൾ ഹാനികരമാണ്, അവ ഒരിക്കലും ഉചിതമല്ല, ”ഒലി പ്രസ്താവനയിൽ പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button