Latest NewsKeralaMollywoodNews

മലയാളത്തിന്റെ ആക്‌ഷൻ സൂപ്പർ സ്റ്റാർ സുരേഷ് ഗോപിക്ക് ഇന്ന് 61–ാം ജന്മദിനം

ന്യൂഡൽഹി: ലയാളത്തിന്റെ ആക്‌ഷൻ സൂപ്പർ താരം സുരേഷ് ഗോപിക്ക് ഇന്ന് 61–ാം ജന്മദിനം. താരത്തിന്റെ 250–ാം സിനിമയുടെ ഫസ്റ്റ് ലുക്ക് ചിത്രം പുറത്തു വിട്ടു കൊണ്ടാണ് അണിയറ പ്രവർത്തകർ ജന്മദിനം ആഘോഷിക്കുന്നത്.

കടുവാക്കുന്നേൽ കുറുവച്ചൻ എന്ന കഥാപാത്രമായാണ് സുരേഷ് ഗോപി ഈ ചിത്രത്തിൽ എത്തുന്നത്. ടോമിച്ചൻ മുളകുപാടം നിർമിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ മാത്യൂസ് തോമസാണ്. മധ്യ തിരുവതാംകൂറിൽ നടക്കുന്ന കഥയുടെ രചന നിർവഹിച്ചിരിക്കുന്നത് പ്രശസ്ത തിരക്കഥാകൃത്തായ ഷിബിൻ ഫ്രാൻസിസാണ്.

1965–ൽ പുറത്തിറങ്ങിയ ഓടയിൽ നിന്ന് എന്ന സിനിമയിലൂടെ ബാലതാരമായാണ് സുരേഷ് ഗോപി അഭിനയ രംഗത്തെത്തുന്നത്. മികച്ച നടനുള്ള ദേശീയ സംസ്ഥാന അവാർഡുകൾ നേടിയിട്ടുള്ള താരം ഇപ്പോൾ രാജ്യസഭാ എംപി കൂടിയാണ്. അഭിനയരംഗത്തെ ചെറിയ ഇടവേളയ്ക്കു ശേഷം ഇക്കൊല്ലം വരനെ ആവശ്യമുണ്ട് എന്ന സിനിമയിലൂടെ മികച്ച തിരിച്ചുവരവാണ് സുരേഷ് ഗോപി നടത്തിയത്.

ALSO READ: കോവിഡ് വ്യാപനം തുടരുന്ന മൂന്ന് സംസ്ഥാനങ്ങളിൽ സന്ദർശനത്തിനൊരുങ്ങി കേന്ദ്ര സംഘം

അതേസമയം, ആരാധകർക്കുള്ള പിറന്നാൾ സമ്മാനമായി നിഥിൻ രൺജിപണിക്കർ രചനയും സംവിധാനവും നിർവഹിക്കുന്ന കാവൽ എന്ന ചിത്രത്തിന്റെ ടീസർ രാവിലെ സോഷ്യൽ മീഡിയയിൽ റിലീസ് ചെയ്യും.ഇനി പതിനഞ്ചുദിവസത്തെ ചിത്രീകരണമാണ് കാവലിന് അവശേഷിക്കുന്നത്. ജൂലായിൽ ചിത്രീകരണം പുനരാരംഭിക്കാനാണ് നീക്കം.

shortlink

Related Articles

Post Your Comments

Related Articles


Back to top button