മെല്‍ബണ്‍: ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ വിരാട് കോഹ്‌ലിയ്ക്ക് ഇന്ന് 34-ാം ജന്മദിനം. ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിനൊപ്പം ഓസ്ട്രേലിയയിലാണ് ഇക്കുറി കോഹ്ലിയുടെ പിറന്നാളാഘോഷം. ലോകകപ്പില്‍ തകര്‍പ്പന്‍ ഫോമില്‍ നിൽക്കെയാണ് താരത്തിന്റെ പിറന്നാള്‍ വിരുന്നെത്തുന്നത്. ഇപ്പോഴിതാ, വിരാട് കോഹ്‌ലിയ്ക്ക് സോഷ്യൽ മീഡിയയിലൂടെ ആശംസാപ്രവാഹം ഒഴുകിത്തുടങ്ങി.
കോഹ്‌ലിയ്ക്ക് ലഭിച്ച പിറന്നാളാശംസകളില്‍ ഏറ്റവും ശ്രദ്ധേയം പാക് താരം ഷാനവാസ് ദഹാനിയുടേതാണ്. ‘ക്രിക്കറ്റിനെ ഏറ്റവും മനോഹരമാക്കിയ കലാകാരന്‍റെ പിറന്നാളിന് ആശംസ നേരാന്‍ നവംബര്‍ അഞ്ചാം തിയതിക്കായി കാത്തിരിക്കാനാവുന്നില്ല. ഗോട്ടിന് പിറന്നാളാശംസകള്‍. നിങ്ങളുടെ ദിനം ആഘോഷിക്കുക, ലോകത്തെ ആനന്ദിപ്പിക്കുന്നത് തുടരുക’ എന്നാണ് ഷാനവാസ് ദഹാനിയുടെ ട്വീറ്റ്.
ലോക ക്രിക്കറ്റിലെ വിസ്‌മയമായി മാറിയ വിരാട് കോഹ്ലി മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യയുടെ നിര്‍ണായക താരമാണ്. 102 ടെസ്റ്റില്‍ 49.53 ശരാശരിയിലും 55.69 സ്ട്രൈക്ക് റേറ്റിലും 8074 റണ്‍സും 262 ഏകദിനത്തില്‍ 57.68 ശരാശരിയിലും 92.84 സ്ട്രൈക്ക് റേറ്റിലും 12344 റണ്‍സും 113 രാജ്യാന്തര ടി20കളില്‍ 53.14 ശരാശരിയിലും 138.45 സ്ട്രൈക്ക് റേറ്റിലും 3932 റണ്‍സും താരത്തിനുണ്ട്.
Read Also:- സ്വതന്ത്ര ഇന്ത്യയിലെ ആദ്യ വോട്ടര്‍ ശ്യാം ശരണ്‍ നേഗി അന്തരിച്ചു
ടെസ്റ്റില്‍ ഏഴ് ഇരട്ട ശതകങ്ങളും 27 സെഞ്ചുറികളും ഏകദിനത്തില്‍ 43 ശതകങ്ങളും രാജ്യാന്തര ടി20യില്‍ ഒരു സെഞ്ചുറിയുമാണ് കോഹ്ലിയുടെ സമ്പാദ്യം. ഐപിഎല്ലില്‍ 223 മത്സരങ്ങളില്‍ 5 സെഞ്ചുറികളോടെ 6624 റണ്‍സും നേടിയിട്ടുണ്ട്. ഓസ്ട്രേലിയയില്‍ പുരോഗമിക്കുന്ന ടി20 ലോകകപ്പില്‍ പുറത്താകാതെ മൂന്ന് അര്‍ധ സെഞ്ചുറികള്‍ താരം നേടിക്കഴിഞ്ഞു. നാല് മത്സരങ്ങളില്‍ 220 റണ്‍സുമായി ഇക്കുറി റണ്‍വേട്ടയില്‍ കോഹ്ലിയാണ് മുന്നില്‍.
Post Your Comments