Latest NewsKeralaNews

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കായി ചക്കുളത്തുകാവ് ക്ഷേത്രത്തില്‍ പ്രത്യേക പൂജ നടത്തി പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍

തിരുവനന്തപുരം: 73-ാം പിറന്നാള്‍ ആഘോഷിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്കായി ചക്കുളത്തുകാവ് ക്ഷേത്രത്തില്‍ പ്രത്യേക പൂജ നടത്തി പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ ഡോ സി.വി.ആനന്ദ ബോസ്. മലയാളിയും മുന്‍ ഐ.എ.എസ് ഉദ്യോഗസ്ഥനുമായ ആനന്ദ ബോസ്, ഭാര്യ ലക്ഷ്മി ബോസിനൊപ്പമാണ് ക്ഷേത്രത്തിലെത്തിയത്.

Read Also: ‘വെറുതെ കിടന്ന് ഉരുളല്ലേ വിനായകാ…’: വിമർശിച്ച് ഹരീഷ് പേരടി

ഈ വര്‍ഷം തിരുവോണ ദിനത്തില്‍ പ്രധാനമന്ത്രിക്ക് ഓണക്കോടിയും പലഹാരങ്ങളും ആനന്ദ ബോസ് സമ്മാനിച്ചിരുന്നു. 2022 നവംബറിലാണ് അദ്ദേഹത്തെ ബംഗാള്‍ ഗവര്‍ണറായി നിയമിച്ചത്. ജഗ്ദീപ് ധന്‍കര്‍ ഉപരാഷ്ട്രപതിയായതിനെ തുടര്‍ന്നായിരുന്നു ഇത്.

അതേസമയം, ലോക്‌സഭ തെരഞ്ഞെടുപ്പ് അടുത്തുനില്‍ക്കെ രാജ്യത്തെ പ്രതിപക്ഷ കക്ഷികള്‍ കരുത്താര്‍ജ്ജിക്കാനൊരുങ്ങുമ്പോള്‍, മൂന്നാം തവണയും പ്രധാനമന്ത്രി സ്ഥാനം ഉറപ്പിക്കാന്‍ കരുക്കള്‍ നീക്കുന്ന മോദിയുടെ പിറന്നാള്‍ ആഘോഷമാക്കാനുള്ള നീക്കത്തിലാണ് ബി.ജെ.പി. 1950 സെപ്റ്റംബര്‍ 17ന് ഗുജറാത്തിലാണ് നരേന്ദ്ര മോദിയുടെ ജനനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button