KeralaLatest NewsNews

പ്രവാചകന്‍ മുഹമ്മദ് നബിയുടെ 1499-ാം ജന്മദിനം ആഘോഷിച്ച് വിശ്വാസികള്‍, നാടെങ്ങും നബിദിന റാലിയും ഘോഷയാത്രകളും

തിരുവനന്തപുരം: പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മദിനം ആഘോഷിക്കുകയാണ് ഇസ്ലാം മത വിശ്വാസികള്‍. പല ഇടങ്ങളിലും മദ്രസ വിദ്യാര്‍ഥികളുടെയും പ്രാദേശിക കമ്മിറ്റികളുടെയും നേതൃത്വത്തില്‍ നബിദിന റാലികളും ഘോഷയാത്രകളും നടന്നു. മുഹമ്മദ് നബിയുടെ 1499 ആം ജന്മദിനമാണ് ലോകമാകെയുള്ള ഇസ്ലാം മത വിശ്വാസികള്‍ ആഘോഷിക്കുന്നത്. മദ്രസകള്‍ കേന്ദ്രീകരിച്ച് കലാപരിപാടികളും ഭക്ഷണ വിതരണവും നടന്നു.

വര്‍ണക്കൊടികളും ദഫ് മുട്ടടക്കമുള്ള വിവിധ പരിപാടികളോടെയാണ് നബിദിന പുലരിയില്‍ നാടെങ്ങും വര്‍ണാഭമായ ഘോഷയാത്ര നടന്നത്. പ്രവാചക പ്രകീര്‍ത്തനങ്ങള്‍ ചൊല്ലി മുന്നോട്ട് നീങ്ങിയ നബിദിന റാലികളില്‍ മധുരം വിതരണം ചെയ്തും സന്തോഷം കൈമാറിയും ഏവരും അണിനിരന്നു. കേരളത്തില്‍ ഓണാവധിക്കിടെ എത്തിയ നബി ദിനത്തിന് ഇക്കുറി ആഘോഷപ്പകിട്ട് ഏറിയെന്ന് പറയാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button