KeralaLatest NewsNews

സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധനയ്ക്ക് ശുപാർശ

തിരുവനന്തപുരം: സംസ്ഥാനത്ത് മിനിമം ബസ് ചാർജ് 10 രൂപയാക്കണമെന്ന് ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിറ്റി ശുപാര്‍ശ. ബസ് ചാര്‍ജ് വര്‍ധിപ്പിക്കുന്നത് സംബന്ധിച്ച കമ്മിഷന്റെ റിപ്പോര്‍ട്ട് വ്യാഴാഴ്ചയാണ് ഗതാഗത വകുപ്പിന് കൈമാറിയത്. ഗതാഗത മന്ത്രിയുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തിൽ തീരുമാനമാകും. കൊറോണ കാലത്തേക്കുള്ള പ്രത്യേക ശുപാര്‍ശയാണ് കമ്മീഷന്‍ സര്‍ക്കാരിന് കൈമാറിയത്. അതിനുശേഷം ചാര്‍ജ് നിരക്ക് കുറയ്ക്കാം. നിലവിലെ സാഹചര്യത്തില്‍ ഭൂരിഭാഗം ബസ്സുകളും ഇപ്പോള്‍ സര്‍വീസ് നടത്തുന്നില്ല. ഇതിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം.

Read also:ക്വാറന്റൈനില്‍ കഴിയുന്ന പ്രവാസിയുടെ വീടിന് നേരെ ആക്രമണം

മിനിമം ചാര്‍ജ് എട്ടില്‍ നിന്നും പത്ത് രൂപയാക്കുന്നത് കുടാതെ ഇതിന് പിന്നാലെ ഓരോ രണ്ടര കിലോമീറ്ററിനും രണ്ട് രൂപ വീതം കൂട്ടാനും ശുപാർശയുണ്ട്. പത്ത് കഴിഞ്ഞാല്‍ 12, 14 16, 18, 20 എന്നിങ്ങനെയാണ് തുടര്‍ന്നുള്ള സ്റ്റേജുകളിലെ നിരക്ക്. മിനിമം ചാര്‍ജ് 12 രൂപയാക്കിയുള്ള മറ്റൊരു ശുപാര്‍ശയും കമ്മീഷന്റ റിപ്പോര്‍ട്ടിലുണ്ട്. വിദ്യാര്‍ത്ഥികളുടെ നിരക്ക് 50 ശതമാനം ആക്കാനും നിർദേശമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button