Latest NewsKeralaNattuvarthaNews

ഏഴു വയസുകാരനായ മകനെ അമ്മ കുത്തിക്കൊലപ്പെടുത്തി

പാലക്കാട് : ഏഴു വയസുകാരനായ മകനെ ‘അമ്മ കുത്തിക്കൊലപ്പെടുത്തി. പാലക്കാട് മണ്ണാര്‍ക്കാടിന് സമീപം ഭീമനാട് വടശ്ശേരിപ്പുറത്ത് രണ്ടാം ക്ലാസുകാരനായിരുന്ന മുഹമ്മദ്‌ ഇര്‍ഫാനാണ് കൊല്ലപ്പെട്ടത്. യുവതി കുഞ്ഞിനെ കത്തി കൊണ്ട് കഴുത്തിനു കുത്തി മാരകമായി പരിക്കേൽപ്പിക്കുകയായിരുന്നു, ചോര വാർന്നതാണ് മരണകാരണം. ഒന്‍പതു മാസം പ്രായമുള്ള ഇളയ കുഞ്ഞിനെ ഇവർ പുറത്തേക്ക് വലിച്ചെറിഞ്ഞിരുന്നു. കുഞ്ഞിന്റെ കരച്ചില്‍ കേട്ട് നാട്ടുകാര്‍ എത്തിയപ്പോഴാണ് മുഹമ്മദ്‌ ഇര്‍ഫാന് മരിച്ചതായി അറിയുന്നത്. ഇളയ കുട്ടിക്ക് ചെറിയ പരിക്ക് ഉണ്ടെങ്കിലും ആരോഗ്യനില തൃപ്തികരമാണ്. ഇൻക്വസ്റ്റിന് പോലീസെത്തുമ്പോൾ മരിച്ച ഇർഫാനരികിൽ ഇരിക്കുകയായിരുന്നു യുവതി.

എടത്തനാട്ടുകരയിലെ സ്വകാര്യ വിദ്യാലയത്തിലെ അറബിക് അധ്യാപികയായിരുന്ന യുവതി നേരത്തെ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നു. അഞ്ചു വര്‍ഷമായി പെരിന്തല്‍മണ്ണയിലെ സ്വകാര്യാശുപത്രിയില്‍ മാനസിക രോഗത്തിന് ചികിത്സയിലാണ്. വിശദമായ ചോദ്യംചെയ്യലിനും വൈദ്യ പരിശോധനയ്ക്കും വിധേയമാക്കും. കുട്ടിയുടെ അച്ഛന്‍ സക്കീര്‍ ഹുസൈന്‍ ആലുവയില്‍ സ്വകാര്യ സ്ഥാപനത്തിലാണ് ജോലി.

shortlink

Related Articles

Post Your Comments

Related Articles


Back to top button