KeralaLatest NewsNews

എന്‍എസ്എസ് ജനറല്‍ സെക്രട്ടറിയായി ജി സുകുമാരന്‍ നായർ തുടരുമോ? ഡയറക്ടര്‍ ബോര്‍ഡ് തീരുമാനം പുറത്ത്

പെരുന്ന: നായർ സർവീസ് സൊസൈറ്റി (എന്‍എസ്എസ്) ജനറല്‍ സെക്രട്ടറിയായി ജി സുകുമാരന്‍ നായര്‍ തുടരും. ഇന്ന് ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗമാണ് സുകുമാരന്‍ നായരെ വീണ്ടും തെരഞ്ഞെടുത്തത്. തുടര്‍ച്ചയായ നാലാം തവണയാണ് സുകുമാരന്‍ നായര്‍ എന്‍എസ്എസ് തലപ്പത്തെത്തുന്നത്.

ജനറല്‍ സെക്രട്ടറിയായിരുന്ന നാരായണ പണിക്കരുടെ നിര്യാണത്തെ തുടര്‍ന്നാണ് സുകുമാരന്‍ നായര്‍ സ്ഥാനം ഏറ്റെടുക്കുന്നത്. കോവിഡ് രോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഓണ്‍ലൈന്‍ ആയാണ് എന്‍എസ്എസ് ബജറ്റ് സമ്മേളനം കൂടിയത്.

അതേസമയം, എസ്.എന്‍.ഡി.പി യൂണിയന്‍ സെക്രട്ടറിയെ ഓഫീസിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കണിച്ചുകുളങ്ങര യൂനിയൻ സെക്രട്ടറി കെ കെ മഹേശനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് സൂചന. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൈക്രോ ഫിനാന്‍സ് പദ്ധതിയുടെ ചീഫ് കോര്‍ഡിനേറ്ററായിരുന്നു.

ALSO READ: നിയന്ത്രണ രേഖയില്‍ കൂടുതല്‍ ടാങ്കുകള്‍ വിന്യസിച്ചു; ചൈനീസ് പ്രകോപനം മുന്നില്‍ കണ്ട് അതിർത്തിയിൽ നിർണായക നീക്കവുമായി ഇന്ത്യ

ഫാനില്‍ കെട്ടിത്തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. പൊലീസ് സംഭവസ്ഥലത്തെത്തി ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. ഞാന്‍ മരിക്കാന്‍ പോകുന്നുവെന്ന് തുടങ്ങുന്ന കത്താണ് കണ്ടെത്തിയത്. വെള്ളാപ്പള്ളി നടേശന്റെ ഉറ്റ അനുയായിയാണ് കെ.കെ മഹേശന്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button