കോട്ടയം: സുരേഷ് ഗോപിയെ മന്ത്രിയാക്കാന്‍ ഇടപ്പെട്ടിട്ടില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. മന്ത്രിസ്ഥാനം എന്‍എസ്എസിന്റെ അംഗീകാരമോണോയെന്ന് പറയുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. സുരേഷ് ഗോപിയുടെ മന്ത്രിസ്ഥാനത്തിനായി എന്‍എസ്എസ് മധ്യസ്ഥത വഹിച്ചിട്ടില്ലെന്ന് ജി സുകുമാരന്‍ നായര്‍ വ്യക്തമാക്കി.
Read Also: മൂന്നാം മോദി സര്‍ക്കാരില്‍ ആകെ ഏഴ് വനിതാ മന്ത്രിമാര്‍
രണ്ട് കേന്ദ്രമന്ത്രിമാരെ കേരളത്തിന് ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് ജി സുകുമാരന്‍ നായര്‍ പറഞ്ഞു. കേന്ദ്രത്തിലായാലും സംസ്ഥാനത്തായാലും ശക്തമായ പ്രതിപക്ഷം ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. അതില്ലാതെ പോയതിന്റെ ഗതികേട് ജനങ്ങള്‍ അനുഭവിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ ശക്തമായ പ്രതിപക്ഷം കേന്ദ്രത്തിലുണ്ട്. അതുകൊണ്ട് കേന്ദ്രത്തില്‍ മാറ്റമുണ്ട്. ഇതുപോലെ കേരളത്തിലെ ജനങ്ങള്‍ക്ക് അപ്രീതിയുണ്ടെന്ന് ജി സുകുമാരന്‍ നായര്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം, സുരേഷ് ഗോപി കേന്ദ്രമന്ത്രി സ്ഥാനത്ത് തുടരും. സിനിമകള്‍ പൂര്‍ത്തിയാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുമതി നല്‍കി. കേരളത്തിലെ അടുത്ത നിയമസഭാ തെരഞ്ഞടുപ്പിന് മുന്‍പ് സിനിമകള്‍ പൂര്‍ത്തിയാക്കണമെന്ന് പ്രധാനമന്ത്രി നിര്‍ദേശം നല്‍കി.
Post Your Comments