ന്യൂഡല്‍ഹി: ചൈനീസ് അതിർത്തിയിൽ എന്തും നേരിടാൻ തയ്യാറായി ഇന്ത്യ. ചൈനീസ് പ്രകോപനം മുന്നില്‍ കണ്ട് കിഴക്കന്‍ ലഡാക്കിലെ യഥാര്‍ത്ഥ നിയന്ത്രണ രേഖയില്‍ കൂടുതല്‍ ടാങ്കുകള്‍ ഇന്ത്യ വിന്യസിച്ചു. വ്യോമസേനയുടെ പോര്‍വിമാനങ്ങളിലാണ് ടാങ്കുകളും കവചിത വാഹനങ്ങളും ലഡാക്ക് അതിര്‍ത്തിയിലെത്തിച്ചത്.
ചണ്ഡിഗഡ് ഉള്‍പ്പെടെയുള്ള സൈനിക താവങ്ങളില്‍ നിന്ന് അമേരിക്കന്‍ നിര്‍മിത സി-17, റഷ്യന്‍ നിര്‍മിത ഐഎല്‍-76എസ് എന്നീ വമ്പന്‍ വിമാനങ്ങളിലാണ് ടി-90 ടാങ്കുകളും കവചിതവാഹനങ്ങളും അതിര്‍ത്തിയിലേക്ക് എത്തിക്കുന്നത്. സമുദ്രനിരപ്പില്‍നിന്ന് ഇത്രയേറെ ഉയര്‍ന്ന പ്രദേശങ്ങളില്‍ ടാങ്കുകളും മറ്റു വിന്യസിക്കുന്നത് അതിസങ്കീര്‍ണമാണ്.
1962നുശേഷം ഇതാദ്യമായാണ് ടാങ്കുകളും കവചിത വാഹനങ്ങളും അടിയന്തരമായി വിമാനങ്ങളില്‍ ലഡാക്ക് അതിര്‍ത്തിയില്‍ എത്തിക്കുന്നതെന്നാണ് സൈനികവൃത്തങ്ങള്‍ പറയുന്നത്. നിലവില്‍ ലഡാക്കില്‍ ഉള്ള ടാങ്കുകള്‍ പല തവണയായി വിമാനങ്ങളില്‍ എത്തിച്ചതാണ്. 1962 ലെ ചൈന-ഇന്ത്യന്‍ യുദ്ധത്തില്‍, 30 ലാന്സറുകളുള്ള ആറ് എഎംഎക്സ് ലൈറ്റ് ടാങ്കുകള്‍ വ്യോമസേനയുടെ എഎന്‍ -12 വിമാനത്തിലാണ് എത്തിച്ചത്. 1990ല്‍ ടി-72 ടാങ്കുകളാണ് ഇന്ത്യന്‍ വ്യോമസേന ഐഎല്‍-76 വിമാനത്തില്‍ ലേയില്‍ എത്തിച്ചത്
Post Your Comments