അരുവിക്കര ഉപതെരഞ്ഞെടുപ്പ് ദിവസം എന്‍എസ്‌എസ് ആസ്ഥാനത്ത് സുരേഷ് ഗോപി സന്ദര്‍ശനം നടത്തിയത് ചില ലക്ഷ്യങ്ങളോടെയായിരുന്നുവെന്നു എൻ എസ് എസ് നേതാവ് സുകുമാരൻ നായർ. ബജറ്റ് അവതരണം നടക്കുന്ന ഹാളിലേക്ക് സുരേഷ് ഗോപി വന്നത് ശരിയായില്ലെന്നും യോഗ സ്ഥലത്ത് വരെ എത്താനുള്ള അടുപ്പം എന്‍എസ്‌എസിനോട് ഉണ്ടെന്ന് കാണിക്കുകയായിരുന്നു അതിന്റെ ലക്ഷ്യം. തെറ്റ് സമ്മതിച്ച സുരേഷ് ഗോപിയെ കൊണ്ട് മാറ്റിപ്പറയിച്ചത് ബിജെപിയാണെന്നും സുകുമാരന്‍ നായര്‍ ഒരു മാധ്യമത്തോട് പ്രതികരിച്ചു.
2015 ലാണ് സംഭവം. പെരുന്നയിലെ എന്‍എസ്‌എസ് ആസ്ഥാനത്ത് മന്നം സമാധിയില്‍ പുഷ്പാര്‍ച്ചന നടത്താന്‍ എത്തിയതായിരുന്നു സുരേഷ് ഗോപി. പുഷ്പാര്‍ച്ചന നടത്തിയ ശേഷം സുകുമാരൻ നായരെ കാണാൻ സുരേഷ് ഗോപി ശ്രമിച്ചെങ്കിലും സുകുമാരൻ നായർ വിസമ്മതിക്കുകയായിരുന്നു.
Post Your Comments