COVID 19Latest NewsNewsKuwaitGulf

കുവൈറ്റിൽ പ്രതിദിന കോവിഡ് വിമുക്തരുടെ എണ്ണം ഉയർന്നു തന്നെ

കുവൈറ്റ് സിറ്റി : പ്രതിദിന കോവിഡ് വിമുക്തരുടെ എണ്ണം കുവൈറ്റിൽ ഉയർന്നു തന്നെ. 678പേർ കൂടി വെള്ളിയാഴ്ച സുഖം പ്രാപിച്ചതോടെ രോഗവിമുക്തി നേടിയവരുടെ എണ്ണം 30190 ആയി ഉയർന്നു. 3087പേരിൽ നടത്തിയ പരിശോധനയിൽ 604പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. 313പേർ കുവൈത്തികളും , 293പേർ വിദേശികളുമാണ്. അഞ്ചു പേർ കൂടി മരിച്ചു. ഇതോടെ രോഗം സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 38678ഉം, മരണസംഖ്യ 313ഉം ആയി. 8175പേരാണ് നിലവിൽ ചികിത്സയിലുള്ളത്. ഇതിൽ 193പേർ തീവ്രപരിചരണ വിഭാഗത്തലാണ് . ഫർവാനിയ ഗവർണറേറ്റിൽ 168, അഹ്​മദി ഗവർണറേറ്റിൽ 166 , ജഹ്​റ ഗവർണറേറ്റിൽ 136, ഹവല്ലി ഗവർണറേറ്റിൽ 93, കാപിറ്റൽ ഗവർണറേറ്റിൽ 41 എന്നിങ്ങനെയാണ് തരംതിരിച്ചുള്ള പുതിയ കോവിഡ് ബാധിതരുടെ എണ്ണം.

KUWAITI COVID 19 JUNE 19

ഖത്തറിൽ കോവിഡ് ബാധിച്ച് ഏഴു പേർ കൂടി വെള്ളിയാഴ്ച മരിച്ചു. 3831 പേരില്‍ നടത്തിയ പരിശോധനയിൽ 1021 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 93ഉം, രോഗം സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 85462ഉം ആയി. 1767 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ രോഗവിമുക്തരുടെ എണ്ണം 65,409 ആയി വർധിച്ചു. നിലവിൽ 19960പേരാണ് ചികിത്സയിലുള്ളത്. ഇതിൽ 221പേർ തീവ്ര പരിചരണ വിഭാഗത്തിലാണ്. രാജ്യത്ത് ഇതുവരെ3,13501 പേരാണ് കോവിഡ് പരിശോധനക്ക് വിധേയരായത്.

Also read : കോവിഡ് ആശങ്കയിൽ സൗദി അറേബ്യ ; ഇന്ന് രോഗം സ്ഥിരീകരിച്ചത് 4301 പേർക്ക്

യു.എ.ഇയില്‍ വെള്ളിയാഴ്ച 393 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.. രണ്ട് പേര്‍ മരണപ്പെട്ടു, ഇതോടെ രാജ്യത്ത് ഇതുവരെ 44,145 കേസുകളാണ് സ്ഥിരീകരിച്ചത്, ആകെ മരണസംഖ്യ 300 ആയി. 755 പേര്‍ കൂടി സുഖം പ്രാപിച്ചതോടെ രോഗമുക്തി നേടിയവർ 30,996ആയി ഉയർന്നു. നിലവില്‍ 12,458 പേരാണ് ചികിത്സയിലുള്ളതെന്നും രാജ്യത്ത് 38,000 പുതിയ കോവിഡ് -19 ടെസ്റ്റുകൾ നടത്തിയതായിആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു.

ഒമാനിൽ കോവിഡ് ബാധിച്ച് ആറു പേർ കൂടി വെള്ളിയാഴ്ച്ച മരിച്ചു. 852 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു, ഇതിൽ 368 പേര്‍ ഒമാൻ സ്വദേശികളും 484 പേർ വിദേശികളുമാണ്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 125ഉം, രോഗം സ്ഥിരീകരിച്ചവർ 27670ഉം ആയി. 710പേർ കൂടി സുഖം പ്രാപിച്ചതോടെ രോഗമുക്തരുടെ എണ്ണം 13,974ആയി ഉയർന്നു. കഴിഞ്ഞ 24മണിക്കൂറിനിടെ 3317 പേരിൽ പരിശോധന നടത്തിയെന്നും ഒമാൻ ആരോഗ്യ മന്ത്രാലയം വാർത്ത കുറിപ്പിലൂടെ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button