റിയാദ് : സൗദി അറേബ്യയിൽ ദിനം പ്രതി കോവിഡ് ആശങ്ക വർധിക്കുകയാണ്. കഴിഞ്ഞ മൂന്നുമാസത്തിനിടെ ഒന്നര ലക്ഷം കൊവിഡ് ബാധിതരാണ് രാജ്യത്ത് ഉണ്ടായത്. മരണസംഖ്യ 1184 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 4301 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 45 -പേർ മരണപ്പെട്ടുകയും ചെയ്തു. ഇതോടെ രാജ്യത്തെ മൊത്തം കോവിഡ് രോഗബാധിതരുടെ എണ്ണം 150292 ആയി. ആകെ മരണസംഖ്യ 1184 ആണ്.
1849 പേർ ഇന്ന് സുഖം പ്രാപിച്ചു. ഇതോടെ ആകെ 95764 പേർ രോഗമുക്തരായി. 53344 പേർ രാജ്യത്തെ വിവിധ ആശുപത്രികളിലായി ചികിത്സയിൽ കഴിയുന്നു. ഇതിൽ 1941 പേർ ഗുരുതരാവസ്ഥയിലാണ്.
പ്രാധാന സ്ഥലങ്ങളിലെ വിവരം
റിയാദ് 1091 , ഹുഫൂഫ് 430, ജിദ്ദ 384, മക്ക 305, തായിഫ് 213, ഖതീഫ് 180, ദമ്മാം 167, കോബാര്‍ 153, അല്‍മുബ്‌റസ് 145, മദീന 104, ദഹ്‌റാന്‍ 75, വാദി ദവാസിര്‍ 75 ജുബൈല്‍ 59, ഖമീസ് മുശൈത് 54, സ്വഫ് വാ 53, ഹായില്‍ 47, ഖര്‍ജ് 41 ദര്‍ഇയ്യ 36, തബൂക് 35, അല്‍മുസാഹ് മിയ്യ 30, അബ്ഹാ 28, റഅ്‌സത്തന്നൂറ 25, ഹഫര്‍ബാതിന്‍ 24, ബുറൈദ 23, യാമ്പു 21, അല്‍ജഫര്‍ 17, ബീഷ 17, അഫീഫ് 16,അല്‍മുജമഅ 15 അല്‍ഉയൂണ്‍ 12 സാംത 11 ഹുറൈമലാഅ് 11 അല്‍ബാഹ് 10 സ്‌കാക 10 ദഹ്‌റാന്‍ ജുനൂബ് 10 ജീസാൻ 10, ഹനാഖിയ 9, ബുഖൈരിയ 9, മിദ്നബ് 9, അബ്ഖൈഖ് 9, മഹായിൽ 9, റുവൈദ അൽഅർദ 8, മഖ്വ 8, അൽഹർജ 8, റാബിഗ് 8, ശറൂറ 8, അൽഖുവയ്യ 8, ബൽജുറഷി 7, ഖിയ 7, റാനിയ 7, തബാല 7, ഹുത്ത സുദൈർ 7, സുലൈയിൽ 6, ഹുത്ത ബനീ തമീം 6, അയൂൻ അൽജുവ 6, ഖുൻഫുദ 6, സറാത് അബീദ 6, അൽബഷായർ 6, നാരിയ 6, അൽദർബ് 6, ഖുലൈസ് 6, അൽമൻദഖ് 5, മഹദ് അൽദഹബ് 5, അൽനമാസ് 5, ഖുറയാത് അൽഉൗല 5, അൽദിലം 5, ദവാദ്മി 5, സാജർ 5, റിയാദ് അൽഖബ്റ 4, -ഫർസാൻ 4, റഫ്ഹ 4, സുൽഫി 4, റഫാഇ അൽജംഷ് 4, അൽഅസിയ 3, റിജാൽ അൽമ 3, അൽഷംലി 3, ബേയ്ഷ് 3, അറാർ 3, ദുർമ 3, ശഖ്റ 2, താദിഖ് 2, ഖിൽവ 2, ഖൈബർ 2, നമീറ 2, ഉമ്മു അൽദൂം 2, വാദി ബിൻ ഹഷ്ബൽ 2, അൽഗസല 2, അബൂഅരീഷ് 2, ബദർ അൽജനൂബ് 2.
Post Your Comments