ന്യൂഡല്‍ഹി: ഇന്ത്യയ്ക്കു നേരെയുള്ള ചൈനയുടെ പ്രകോപനത്തില്‍ പ്രതികരണവുമായി മുന്‍ കേന്ദ്രമന്ത്രി എ.കെ.ആന്റണി. ഇന്ത്യയുടെ അതിര്‍ത്തിയില്‍ എന്താണ് സംഭവിച്ചതെന്ന് കേന്ദ്രം രാജ്യത്തോട് പറയണം. ചൈനയുടെ ഭാഗത്ത് നിന്നുണ്ടായ പ്രകോപനത്തിന് പിന്നില്‍ മറ്റെന്തെങ്കിലും ലക്ഷ്യങ്ങള്‍ ഉണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു
Read Also : അതിര്‍ത്തി സംഘര്‍ഷം : ചൈനീസ് പക്ഷത്തും ആള്‍നാശം
ചൈനയുടെ പ്രകോപനം ഇന്ത്യ നിര്‍മിച്ച റോഡ് നിര്‍മാണം തടസപ്പെടുത്താന്‍ മാത്രമാണെന്ന് കരുതുന്നില്ല. അതിനപ്പുറം മറ്റെന്തോ ഉണ്ടെന്ന് സംശയിക്കുന്നതായും എ.കെ ആന്റണി കൂട്ടിച്ചേര്‍ത്തു. അതിര്‍ത്തിയില്‍ ഇന്നലെ ഉണ്ടായ സംഘര്‍ഷത്തിന്റെ വിശദാംശങ്ങള്‍ പരസ്യപ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാവണം.
1975 നു ശേഷം ഇന്ത്യാ-ചൈന അതിര്‍ത്തിയില്‍ ഇരുവിഭാഗവും വെടിയുതിര്‍ത്തിട്ടില്ല. ലഡാക്കിലെ ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ ആഴ്ചകളായി സംഘര്‍ഷം നിലനില്‍ക്കുന്നുണ്ട്. ചൈനീസ് സൈന്യം തന്ത്രപ്രധാനമായ ഇന്ത്യന്‍ മേഖലകളിലേക്ക് കടന്നുകയറിയതായിരുന്നു ഈ സംഘര്‍ഷത്തിന് കാരണം. പ്രശ്നം സമാധാനപരമായി പരിഹരിക്കാനുള്ള ശ്രമങ്ങള്‍ നടന്നിട്ടുണ്ട്. ഇരു സൈന്യവും പിന്മാറിയാല്‍ മാത്രമേ പ്രശ്നത്തിന് പരിഹാരമാവൂ എന്നും അദ്ദേഹം പറഞ്ഞു.
Post Your Comments