തിരുവനന്തപുരം: അനില്‍ ആന്റണിയുടെ ബിജെപി പ്രവേശനത്തെക്കുറിച്ച് മാതാവ് എലിസബത്ത് ആന്റണി നടത്തിയ വെളിപ്പെടുത്തലില്‍ വ്യാപക എതിര്‍പ്പ്. ഈ സംഭവം കോണ്‍ഗ്രസ് നേതാക്കളിലും അണികളിലും അമര്‍ഷം ഉണ്ടാക്കിയിരിക്കുകയാണ്. പരസ്യ പ്രതികരണത്തിന് ആരും തയ്യാറല്ലെങ്കിലും സമൂഹ മാധ്യമങ്ങളില്‍ ചിലര്‍ എതിര്‍പ്പ് പങ്ക് വച്ചു. പാര്‍ട്ടിക്ക് നാണക്കേടായെന്നാണ് വിലയിരുത്തല്‍. മികച്ച അവസരം തേടിയാണ് പാര്‍ട്ടി വിട്ടതെന്നും തന്റെ അറിവോടെയായിരുന്നു അതെന്നും എലിസബത്ത് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
Read Also: വോട്ടർ പട്ടികയിൽ പേര് ചേർക്കാനുള്ള സമയപരിധി അവസാനിച്ചു, അന്തിമ പട്ടിക ഒക്ടോബറിൽ പ്രസിദ്ധീകരിക്കും
അനില്‍ സ്വതന്ത്ര തീരുമാനമെടുക്കാന്‍ കെല്‍പ്പുള്ള വ്യക്തിയാണെന്നും ബിജെപിയിലേക്ക് പോയത് വ്യക്തിപരമായ തീരുമാനമായിരുന്നു എന്നാണ് എ കെ ആന്റണി നേരത്തെ പ്രതികരിച്ചത്. അനില്‍ ബിജെപിയിലേക്ക് പോയത് തന്റെ അറിവോടെയാണെന്നും ബിജെപിയോടുള്ള തന്റെ അറപ്പും വെറുപ്പും മാറിയെന്നുമുള്ള എലിസബത്തിന്റെ സാക്ഷ്യം പറച്ചില്‍ പുറത്ത് വന്നതോടെ, ആന്റണിയുടെ വീട്ടില്‍ എത്ര ബിജെപിക്കാരുണ്ട് എന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്. എ.കെ ആന്റണിയുടെ രാഷ്ട്രീയ ആദര്‍ശത്തെ ഇല്ലാതാക്കുന്ന പ്രതികരണമാണ് എലിസബത്ത് നടത്തിയതെന്നും വ്യാപക അഭിപ്രായം ഉയര്‍ന്നു കഴിഞ്ഞു.
Post Your Comments