
തിരുവനന്തപുരം: എ കെ ആന്റണിയെ വീട്ടിലെത്തി സന്ദർശിച്ച് ചാണ്ടി ഉമ്മൻ. പുതുപ്പള്ളിയിൽ എല്ലാ വിഭാഗം ജനങ്ങളും ഉമ്മൻചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മന് വോട്ട് ചെയ്തുവെന്ന് എ കെ ആന്റണി പറഞ്ഞു. തന്റെ കൂടെ നിയമസഭയിൽ വന്ന ഉമ്മൻചാണ്ടി ഇന്നില്ല. പിൻഗാമി ചാണ്ടി ഉമ്മനാണെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് വ്യക്തമാക്കി.
തന്റെ പിതാവിന് നൽകിയ പിന്തുണ എ കെ ആന്റണി തനിക്കും തന്നുവെന്ന് ചാണ്ടി ഉമ്മൻ അറിയിച്ചു. പിന്തുണ ഒരിക്കലും മറക്കാനാകില്ല. സത്യപ്രതിജ്ഞക്ക് മുമ്പ് അനുഗ്രഹം വാങ്ങാനാണ് എത്തിയതെന്നും ചാണ്ടി ഉമ്മൻ കൂട്ടിച്ചേർത്തു.
നാളെയാണ് ഉമ്മൻചാണ്ടി സത്യപ്രതിജ്ഞ ചെയ്യുന്നത്. രാവിലെ 10ന് അദ്ദേഹം നിയമസഭാ ചേംബറിൽ സ്പീക്കർ മുമ്പാകെ നിയമസഭാംഗമായി സത്യപ്രതിജ്ഞ ചെയ്ത് അംഗത്വ പട്ടികയിൽ ഒപ്പു വയ്ക്കും.
Post Your Comments