Latest NewsKeralaNews

കേരളത്തില്‍ 20 സീറ്റിലും യുഡിഎഫ് തന്നെ: ആത്മവിശ്വാസത്തോടെ എ.കെ ആന്റണി

തിരുവനന്തപുരം: നിര്‍ണായക തെരഞ്ഞെടുപ്പാണ് ഇത്തവണത്തെ ലോക്സഭാ തെരഞ്ഞെടുപ്പെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി. കേരളത്തില്‍ കേന്ദ്ര സര്‍ക്കാരിനും സംസ്ഥാന സര്‍ക്കാരിനും എതിരായി വലിയ ജനരോഷമുണ്ട്. ഇന്നത്തെ പോളിങ് കഴിയുമ്പോള്‍ ഇടതുമുന്നണിയും ബിജെപിയും തകര്‍ന്ന് തരിപ്പണമാകും. 20 സീറ്റിലും യുഡിഎഫ് വിജയിക്കുമെന്നും എ കെ ആന്റണി മാധ്യമങ്ങളോട് പ്രതികരിച്ചു.

Read Also: രണ്ട് തിരിച്ചറിയൽ കാർഡിന് ഒരേ നമ്പർ: മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയ്ക്ക് വോട്ട് ചെയ്യാനായില്ല: പരാതി

കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ ശക്തമായ ജനവികാരമുണ്ടെന്ന് വി എം സുധീരനും പ്രതികരിച്ചു. പിണറായി മോദി വിരുദ്ധത പ്രചരണത്തില്‍ ഉടനീളം കണ്ടു. ഇന്ത്യ മുന്നണി അധികാരത്തിലെത്തും. സംസ്ഥാന സര്‍ക്കാരിന്റെ ദുര്‍ഭരണത്തിനെതിരെയുള്ള വിധിയെഴുത്തായിരിക്കും കേരളത്തില്‍ നടക്കുകയെന്നും വി എം സുധീരന്‍ പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button