Latest NewsNewsIndia

ഇന്ത്യ-ചൈന അതിർത്തിയിൽ ഗതാഗത സംവിധാനം കൂടുതൽ ശക്തമാക്കുന്നു, 7 തുരങ്കങ്ങൾ കൂടി നിർമ്മിച്ചേക്കും

കഴിഞ്ഞ 3 വർഷത്തിനിടയിൽ, 5 തുരങ്കങ്ങളുടെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായിട്ടുണ്ട്

ഇന്ത്യ-ചൈന അതിർത്തിയിൽ ഗതാഗത സംവിധാനം കൂടുതൽ ശക്തമാക്കാനൊരുങ്ങി കേന്ദ്രസർക്കാർ. റിപ്പോർട്ടുകൾ പ്രകാരം, അതിർത്തിയിൽ 7 പുതിയ തുരങ്കങ്ങൾ കൂടി നിർമ്മിക്കാനാണ് കേന്ദ്രം പദ്ധതിയിടുന്നത്. ഇത് സംബന്ധിച്ച വിവരങ്ങൾ പ്രതിരോധ സഹമന്ത്രി അജയ് ഭട്ട് പങ്കുവെച്ചിട്ടുണ്ട്. അതിർത്തി മേഖലയിലെ റോഡ് കണക്റ്റിവിറ്റി കൂടുതൽ മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് തുരങ്ക നിർമ്മാണത്തിന് തുടക്കമിടുന്നത്.

കഴിഞ്ഞ 3 വർഷത്തിനിടയിൽ, 5 തുരങ്കങ്ങളുടെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായിട്ടുണ്ട്. നിലവിൽ, 10 തുരങ്കങ്ങളുടെ നിർമ്മാണം അന്തിമ ഘട്ടത്തിലാണ്. മുഴുവൻ തുരങ്കങ്ങളും യാഥാർത്ഥ്യമാകുന്നതോടെ അതിർത്തിയിലെ അതിവേഗ കണക്ടിവിറ്റി വർദ്ധിപ്പിക്കാൻ സഹായിക്കും. ഗുവാഹട്ടിയെയും, തവാംഗിനേയും ബന്ധിപ്പിക്കുന്ന സെല ടണൽ ഈ മാസം അവസാനത്തോടെ പൂർത്തിയാകുമെന്നാണ് വിലയിരുത്തൽ.

Also Read: രാവിലെ വെറും വയറ്റിൽ തുളസിയില ഇട്ട് തിളപ്പിച്ച വെള്ളം കുടിച്ചാൽ ഗുണങ്ങള്‍ ഏറെ 

‘മോദി സർക്കാർ അധികാരത്തിലേറിയ 2014 മുതൽ അടിസ്ഥാന സൗകര്യ വികസനത്തിന് പ്രത്യേക ഊന്നൽ നൽകിയിട്ടുണ്ട്. ബോർഡർ റോഡ് ഓർഗനൈസേഷൻ ബജറ്റ് 2013-14 ലെ 3,782 കോടി രൂപയിൽ നിന്ന് 2023-24-ൽ 14,387 കോടി രൂപയായി ഉയർത്തിയതിൽ നിന്ന് ഇത് വ്യക്തമാണ്. ഏകദേശം നാല് ഇരട്ടി വർദ്ധനവാണ് ബജറ്റിൽ വരുത്തിയിരിക്കുന്നത്’, കേന്ദ്രമന്ത്രി അജയ് ഭട്ട് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button