ബെയ്ജിംഗ്: മയക്കുമരുന്ന് കേസില്‍ പിടിയിലായ ഓസ്ട്രേലിയന്‍ പൗരന് വധശിക്ഷ വിധിച്ച് ചൈനീസ് കോടതി. ഓസീസ് പൗരന് കാം ഗെല്ലസ്പിയയ്ക്കാണ് ചൈന വധശിക്ഷ വിധിച്ചത്. 2013 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ചൈനയിലെ വിമാനത്താവളത്തില്‍ 7.5 കിലോ മെതംഫെറ്റമിന്‍ എന്ന മയക്കുമരുന്നുമായി ഗെല്ലസ്പി പിടിയിലാകുകയായിരുന്നു.
അതേസമയം കോടതി വിധി ഏറെ നിരാശജനകവും വേദനാജനകവുമാണെന്ന് ഓസ്ട്രേലിയന്‍ വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. കോവിഡ് കാലത്ത് ഓസ്ട്രേലിയയും ചൈനയും തമ്മിലുള്ള ബന്ധത്തില്‍ ഉലച്ചിലുകള്‍ സംഭവിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഇത്തരമൊരു വിധിയെന്നാണ് ആരോപണം.
Post Your Comments