IdukkiKeralaNattuvarthaLatest NewsNews

ഇടുക്കിയിൽ ആറുവയസുകാരനെ ചുറ്റികകൊണ്ട് തലയ്ക്കടിച്ച് കൊന്നു, സഹോദരിയെ പീഡിപ്പിച്ചു: ബന്ധുവിന് വധശിക്ഷയും പിഴയും

ആനച്ചാല്‍ ആമക്കണ്ടം സ്വദേശിയായ കുട്ടിയെയാണ് ബന്ധു കൊലപ്പെടുത്തിയത്

ഇടുക്കി: ആറുവയസുകാരനെ ചുറ്റികകൊണ്ട് തലയ്ക്കടിച്ച് കൊല്ലുകയും 14 വയസുള്ള സഹോദരിയെ പീഡിപ്പിക്കുകയും ചെയ്ത കേസിൽ പ്രതിക്ക് വധശിക്ഷ വിധിച്ച് കോടതി. ആനച്ചാല്‍ ആമക്കണ്ടം സ്വദേശിയായ കുട്ടിയെയാണ് ബന്ധു കൊലപ്പെടുത്തിയത്. സംഭവത്തിൽ കുട്ടികളുടെ അമ്മയുടെ സഹോദരിയുടെ ഭർത്താവിനെയാണ് ഇടുക്കി അതിവേഗ പോക്സോ കോടതി വധശിക്ഷയ്ക്ക് വിധിച്ചത്.

Read Also : വീടിനു നേരെ അക്രമം: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ പരാതി നല്‍കി നടന്‍ വിനായകൻ

2021 ഒക്ടോബർ രണ്ടിനു രാത്രി ഇടുക്കി ആനച്ചാലിനു സമീപം ആമക്കണ്ടത്ത് ആണ് സംഭവം. നാലു കേസുകളിൽ മരണം വരെ തടവും കോടതി വിധിച്ചിട്ടുണ്ട്. നാലു ലക്ഷത്തിൽ അധികം രൂപയാണ് പിഴ ചുമത്തിയത്. ആകെ 92 വർഷം തടവ് ശിക്ഷ അനുഭവിക്കണം. അമ്മയെയും മുത്തശ്ശിയെയും ചുറ്റിക കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച ശേഷമാണ് പ്രതി 14 വയസുകാരിയായ സഹോദരിയെ ഏലത്തോട്ടത്തിൽ വച്ച് ഇയാൾ ബലാത്സംഗം ചെയ്തതത്.

പ്രതിക്ക് വധശിക്ഷ നൽകണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. വെള്ളത്തൂവൽ പൊലീസാണ് കേസ് അന്വേഷണം നടത്തി കുറ്റപത്രം സമ‍പ്പിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button