Latest NewsNewsInternational

മുഹമ്മദ് നബിയുടെ കാരിക്കേച്ചര്‍ വാട്‌സ്ആപ്പ് വഴി അയച്ചു: പാകിസ്ഥാനില്‍ യുവതിക്ക് വധശിക്ഷ

ഇസ്‌ലാമാബാദ്: പ്രവാചകന്‍ മുഹമ്മദ് നബിയുടെ ചിത്രങ്ങള്‍ വാട്‌സ്ആപ്പിലൂടെ പ്രചരിപ്പിച്ച കുറ്റത്തിന് പാകിസ്ഥാനില്‍ യുവതിക്ക് വധശിക്ഷ. ‘ദൈവനിന്ദാപരമായ മെസേജുകളും വിശുദ്ധനായ പ്രവാചകന്റെ കാരിക്കേച്ചറുകളും’ സുഹൃത്തിന് അയച്ചു എന്ന കുറ്റം ചുമത്തിയാണ് പാകിസ്ഥാന്‍ കോടതി യുവതിയെ വധശിക്ഷക്ക് വിധിച്ചത്. അനിക അറ്റിഖ് എന്ന യുവതിക്കാണ് വധശിക്ഷ വിധിച്ചത്. റാവൽപിണ്ടിയിലെ കോടതി ബുധനാഴ്ചയാണ് ശിക്ഷ വിധിച്ചത്.

Also Read:കോട്ടയത്ത് എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറിയെ ഹോസ്റ്റല്‍ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

യുവതിയുടെ സുഹൃത്തായ ഫാറൂഖ് ഹസനാത് എന്നയാള്‍ ആണ് സംഭവത്തിൽ യുവതിക്കെതിരെ പരാതി നൽകിയത്. പ്രവാചകനെ അപമാനിക്കുന്ന തരത്തിലുള്ള സന്ദേശങ്ങൾ തനിക്ക് അയച്ചു എന്നായിരുന്നു ഇയാൾ നൽകിയ പരാതി. ഇതേത്തുടര്‍ന്ന് പ്രവാചകനെതിരായ ദൈവനിന്ദ, ഇസ്‌ലാമിനെ അപമാനിക്കല്‍, സൈബര്‍ നിയമങ്ങളുടെ ലംഘനം എന്നീ വകുപ്പുകള്‍ ചുമത്തി യുവതിക്കെതിരെ കേസെടുത്തിരുന്നു.
തന്റെ ഫേസ്ബുക്ക് അക്കൗണ്ട് ഉപയോഗിച്ച് മറ്റ് അക്കൗണ്ടുകളിലേക്ക് ‘ദൈവനിന്ദാപരമായ മെറ്റീരിയലുകള്‍’ ട്രാന്‍സ്മിറ്റ് ചെയ്തുവെന്നും യുവതിക്കെതിരെ പരാതിയില്‍ ആരോപണമുണ്ടായിരുന്നു.

എന്നാൽ വിചാരണ സമയത്ത് തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ യുവതി കോടതിയിൽ നിഷേധിച്ചിരുന്നു. പരാതിക്കാരന് തന്നോടുള്ള വ്യക്തിവൈരാഗ്യമാണ് കേസ് കൊടുക്കാന്‍ കാരണമെന്ന് യുവതി പറഞ്ഞെങ്കിലും കോടതി ഇത് പരിഗണനക്കെടുത്തില്ല. ഫാറൂഖും അനികയും സുഹൃത്തുക്കളായിരുന്നെന്നും എന്നാല്‍ പിന്നീട് ഇരുവരും തമ്മില്‍ പിരിഞ്ഞതിന് ശേഷം അനിക ഇയാള്‍ക്ക് ദൈവനിന്ദാപരമായ മെസേജുകള്‍ അയക്കുകയായിരുന്നെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button