KeralaLatest NewsNews

പാസ് വേണമെന്ന സര്‍ക്കാര്‍ ഉത്തരവ് ലംഘിച്ച്‌ തമിഴ്നാട്ടിലെ മത്സ്യത്തൊഴിലാളികള്‍ മുനമ്പത്ത്: എത്തുന്നത് ഫൈബര്‍ ബോട്ടുകളിൽ

വൈപ്പിന്‍: അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്കെത്താൻ പ്രത്യേക പാസ് നിയന്ത്രണം ഉള്ളപ്പോഴും ഉത്തരവ് ലംഘിച്ച് തമിഴ്നാട്ടിലെ മത്സ്യത്തൊഴിലാളികള്‍ മുനമ്പത്ത്. അഞ്ച് പേര്‍ക്ക് കയറാനാകുന്ന ഫൈബര്‍ ബോട്ടുകളിൽ ഇതര ജില്ലക്കാരും എത്തുന്നുണ്ട്. തിരുവനന്തപുരം, കുളച്ചല്‍ മേഖലയില്‍ നിന്ന് നിരവധി വള്ളങ്ങള്‍ വരും ദിവസങ്ങളില്‍ ഹാര്‍ബറുകളില്‍ എത്തുമെന്നും സൂചനയുണ്ട്. രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടുണ്ടായിട്ടും ലോക്കല്‍ പൊലീസോ ആരോഗ്യവകുപ്പോ ഇക്കാര്യം ശ്രദ്ധിക്കുന്നില്ലെന്നാണ് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നത്.

Read also: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘ആത്മനിര്‍ഭര്‍ പാക്കേജിന്റെ” ഭാഗമായുള്ള വായ്പ ഇതിനകം പ്രയോജനപ്പെടുത്തിയത് ലക്ഷക്കണക്കിന് സംരംഭകര്‍

കണ്ടെയ്ന്‍മന്റ് സോണായ പൊഴിയൂര്‍ മേഖലയിലുള്ളവര്‍ വള്ളത്തില്‍ ഉണ്ടായിരുന്നത് മൂലം കഴിഞ്ഞ ദിവസം മുനമ്പം ഹാര്‍ബറില്‍ ഏഴോളം വള്ളങ്ങള്‍ യൂണിയന്‍ തൊഴിലാളികളും നാട്ടുകാരും ചേര്‍ന്ന് തടഞ്ഞിരുന്നു. തര്‍ക്കത്തെ തുടര്‍ന്ന് മത്സ്യമേഖലയിലുള്ളവര്‍ അടിയന്തിര യോഗം ചേര്‍ന്ന് തത്ക്കാലം മത്സ്യവില്പന അനുവദിക്കുകയായിരുന്നു. വരും ദിവസങ്ങളില്‍ മുനമ്പം ഹാര്‍ബറില്‍ രജിസ്റ്റര്‍ ചെയ്ത വള്ളങ്ങള്‍ക്ക് മാത്രമേ നിന്ന് ഇവിടെ നിന്നും കടലില്‍ പോകാനും തിരികെ എത്താനും അനുമതിയുള്ളൂ.

shortlink

Related Articles

Post Your Comments

Related Articles


Back to top button