മലേഷ്യ: മയക്കുമരുന്ന് വിൽക്കാൻ ശ്രമിച്ച സംഭവത്തിൽ അറസ്റ്റിലായ 55 -കാരിയായ സ്ത്രീയ്ക്ക് വധശിക്ഷ വിധിച്ച് മലേഷ്യ. മത്സ്യക്കച്ചവടക്കാരിയായ ഹൈറൂൺ ജൽമാനിയാണ് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടത്. മലേഷ്യയിലെ സബാഹിലെ താവൗ ഹൈക്കോടതിയാണ് ജൽമാനിയ്ക്ക് വധശിക്ഷ വിധിച്ചത്. ഒക്ടോബർ 15 -ന് പ്രഖ്യാപിച്ച വിധികേട്ട് പൊട്ടിക്കരയുന്ന ജൽമാനിയുടെ വീഡിയോ സോഷ്യൽ മീഡിയകളിൽ വൈറലാകുന്നു.
ഭർത്താവില്ലാത്ത സ്ത്രീ, മത്സ്യക്കച്ചവടം നടത്തി മാത്രം ലഭിക്കുന്ന തുച്ഛമായ വരുമാനത്തിലൂടെയാണ് സ്ത്രീ കഴിയുന്നതെന്നും ഇവർക്ക് ഒൻപത് മക്കളുണ്ടെന്നും മനുഷ്യാവകാശ പ്രവർത്തകർ വാദിച്ചു. ഇവർ വധശിക്ഷയ്ക്ക് വിധേയരായാൽ മക്കൾ അനാഥരാകുമെന്നാണ് ഇവരുടെ വാദം. സ്ത്രീകളുടെ അവകാശങ്ങളെക്കുറിച്ചും, വധശിക്ഷയെക്കുറിച്ചും രാജ്യത്ത് ചർച്ചകൾ ചൂടുപിടിക്കുകയാണ്. 2018 ജനുവരിയിൽ 113.9 ഗ്രാം മെത്ത് കൈവശം വച്ചതിനാണ് അവൾ പിടിക്കപ്പെട്ടത്. വാദം നടക്കുകയായിരുന്നെങ്കിലും സ്ത്രീ തന്നെ വധശിക്ഷയ്ക്ക് വിധിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല.
മലേഷ്യൻ നിയമമനുസരിച്ച്, 50 ഗ്രാമിൽ കൂടുതൽ മെത്ത് കൈവശം വച്ചിരിക്കുന്നവർക്ക് നിർബന്ധമായും വധശിക്ഷ ലഭിക്കും. ചൈന, ഇറാൻ, സൗദി അറേബ്യ, വിയറ്റ്നാം, സിംഗപ്പൂർ തുടങ്ങി ചുരുക്കം ചില രാജ്യങ്ങൾ മാത്രമാണ് മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റങ്ങൾക്ക് വധശിക്ഷ നൽകുന്നത്. മലേഷ്യയിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മിക്ക സ്ത്രീകളും മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട് ശിക്ഷിക്കപ്പെട്ടവരാണ്. എന്നാൽ, ഇതിന് ഇവരെ പ്രേരിപ്പിക്കുന്നത് അവരുടെ ചുറ്റുപാടും സാമ്പത്തികസ്ഥിതിയുമാണെന്ന് ആരോപണം ഉയരുന്നുണ്ട്.
THREAD⬇️
1/ On 15 Oct, 55-year-old single mother of nine, & fishmonger Hairun Jalmani was sentenced to death by Tawau High Court, Sabah. Hairun was charged with possessing & distributing 113.9g of syabu in an unnumbered house in Tawau on 10 Jan 2018. https://t.co/FrhM7ICP7y
— Amnesty International Malaysia (@AmnestyMy) October 18, 2021
Post Your Comments