CricketLatest NewsNewsSports

അങ്ങനെ സംഭവിച്ചാല്‍ ധോണി നിങ്ങളുടെ കരിയര്‍ തന്നെ നശിപ്പിച്ചുകളയും. കാരണം ഇത്തരം കാര്യങ്ങളൊന്നും അത്ര പെട്ടെന്ന് മറക്കുന്നയാളല്ല അദ്ദേഹം ; ധോണിയെ വിമര്‍ശിച്ച സ്‌റ്റോക്‌സിന് മറുപടിയുമായി ശ്രീശാന്ത്

കൊച്ചി: ബെന്‍ സ്റ്റോക്‌സ് എഴുതിയ ‘ ഓണ്‍ ഫയര്‍ ‘ എന്ന പുസ്തകത്തില്‍ കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടില്‍ നടന്ന ഏകദിന ലോകകപ്പിലെ ഇന്ത്യ-ഇംഗ്ലണ്ട് മത്സരത്തില്‍ ധോണിയുടെ മെല്ലെപ്പോക്കിനെക്കുറിച്ച് നടത്തിയ പരാമര്‍ശങ്ങള്‍ ഏറെ വിവാദമമായിരുന്നു. ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ ബാറ്റിംഗിനിറങ്ങിയ ധോണിയില്‍ വലിയ സ്‌കോര്‍ പിന്തുടരുമ്പോഴുള്ള ആവേശമോ വിജയതൃഷ്ണയോ ഇല്ലായിരുന്നുവെന്നാണ് സ്റ്റോക്‌സ് പരാമര്‍ശിച്ചത്. എന്നാല്‍ ഇതിനുള്ള മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് മലയാളി താരം ശ്രീശാന്ത്.

ഇനിയൊരിക്കല്‍ കൂടി ധോണിക്കെതിരെ താങ്കള്‍ പന്തെറിയേണ്ടിവന്നാല്‍ അയാള്‍ നിങ്ങളുടെ കരിയര്‍ തന്നെ നശിപ്പിച്ചുകളയുമെന്നും ഇത്തരം കാര്യങ്ങളൊന്നും അത്ര പെട്ടെന്ന് മറക്കുന്നവനല്ല ധോണിയെന്നും അതിനാല്‍ തന്നെ ഇനി താങ്കള്‍ ധോണിക്കെതിരെ പന്തെറിയാനുള്ള അവസരം ഉണ്ടാകരുതെ എന്നാണ് തന്റെ പ്രാര്‍ത്ഥനയെന്നും ശ്രീശാന്ത് പറയുന്നു.

അതേസമയം താങ്കള്‍ കളിച്ച ഇക്കാലയളവില്‍ താന്‍ കളിച്ചിട്ടില്ല എന്നും എന്നാല്‍ ധോണിക്കെതിരെ നിങ്ങള്‍ പറഞ്ഞതിന് ഒരു മറുപടി നല്‍കാന്‍ നിങ്ങള്‍ക്കെതിരെ പന്തെറിയാനായി ഞാന്‍ കാത്തിരിക്കുകയാണെന്നും ശ്രീശാന്ത് പറയുന്നു.

ശ്രീശാന്തിന്റെ വാക്കുകളിലൂടെ

സ്റ്റോക്‌സിന് നല്ലത് വരട്ടേ എന്നെ എനിക്കിപ്പോള്‍ പറയാനുള്ളു. ഇപ്പോള്‍ അദ്ദേഹം 10-20 ലക്ഷം അധികം നേടുന്നുണ്ടാവും. ഇനിയൊരിക്കല്‍ കൂടി ധോണിക്കെതിരെ താങ്കള്‍ക്ക് പന്തെറിയേണ്ടിവരരുതേ എന്നാണ് എന്റെ ഇപ്പോഴത്തെ പ്രാര്‍ത്ഥന. കാരണം അടുത്ത തവണ ധോണിക്കെതിരെ പന്തെറിയേണ്ടിവന്നാല്‍ അയാള്‍ നിങ്ങളുടെ കരിയര്‍ തന്നെ നശിപ്പിച്ചുകളയും. ഇത്തരം കാര്യങ്ങളൊന്നും അത്ര പെട്ടെന്ന് മറക്കുന്നവനല്ല ധോണി. അത്ര വലിയ ഓള്‍ റൗണ്ടറൊന്നുമല്ല താങ്കള്‍, ധോണിയുടെ വിക്കറ്റെടുക്കാന്‍ പോലും നിങ്ങള്‍ക്ക് കഴിയില്ല, അതിന് ഞാന്‍ താങ്കളെ വെല്ലുവിളിക്കുന്നു. കഴിഞ്ഞ നാലോ അഞ്ചോ വര്‍ഷമായിട്ടെ നിങ്ങള്‍ കളിക്കുന്നുള്ളു. ഞാന്‍ ഇക്കാലങ്ങളിലൊന്നും ക്രിക്കറ്റിലുണ്ടായിരുന്നില്ല. ധോണിക്കെതിരെ നിങ്ങള്‍ പറഞ്ഞതിന് ഒരു മറുപടി നല്‍കാന്‍ നിങ്ങള്‍ക്കെതിരെ പന്തെറിയാനായി ഞാന്‍ കാത്തിരിക്കുകയാണ് സഹോദരാ…

shortlink

Related Articles

Post Your Comments

Related Articles


Back to top button