ErnakulamNattuvarthaLatest NewsKeralaNews

വില്ല നിര്‍മ്മിച്ച് നല്‍കാമെന്ന്​ വാഗ്ദാനം ചെയ്ത് പണം തട്ടിയ സംഭവം: മുന്‍കൂര്‍ ജാമ്യം തേടി ശ്രീശാന്ത് ഹൈക്കോടതിയിൽ

കൊച്ചി: വഞ്ചനക്കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി ക്രിക്കറ്റ് താരം എസ് ശ്രീശാന്ത് ഹൈക്കോടതിയിൽ. കർണാടക കൊല്ലൂരില്‍ വില്ല നിര്‍മ്മിച്ച് നല്‍കാമെന്ന്​ വാഗ്ദാനം ചെയ്ത്​ 19 ലക്ഷം രൂപ വാങ്ങി കബളിപ്പിച്ചെന്ന പരാതിയിൽ കണ്ണൂര്‍ ടൗണ്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ്​ ശ്രീശാന്ത് മുൻകൂർജാമ്യം തേടിയിരിക്കുന്നത്​. ഹർജി പരിഗണിച്ച ജസ്റ്റിസ്​ സിപി മുഹമ്മദ്​ നിയാസ്,​ ശ്രീശാന്തിന്‍റെ അറസ്റ്റ്​ താൽക്കാലികമായി വിലക്കി. കേസിൽ സർക്കാറിന്‍റെ നിലപാടും തേടി.

കണ്ണൂര്‍ സ്വദേശി സരീഗ് ബാലഗോപാല്‍ നല്‍കിയ പരാതിയില്‍ കണ്ണൂര്‍ മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവിനെത്തുടര്‍ന്നായിരുന്നു പൊലീസ് കേസെടുത്തത്. താന്‍ നിർമ്മിക്കുന്ന കായിക അക്കാദമിയില്‍ പരാതിക്കാരനെ പങ്കാളിയാക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച്​ 2019ൽ ശ്രീശാന്ത്​ പണം തട്ടിയെന്നാണ്​ പരാതി. എന്നാല്‍, അനാവശ്യമായി തന്നെ കേസില്‍ പ്രതിയാക്കിയതാണെന്നും പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് സംശയിക്കുന്നുവെന്നും ശ്രീശാന്ത് ഹർജിയിൽ പറയുന്നു​.

shortlink

Related Articles

Post Your Comments

Related Articles


Back to top button