ErnakulamKeralaCinemaNattuvarthaLatest NewsNewsBollywoodEntertainmentMovie Gossips

ഗായകനായി ചുവടുവെച്ച് ശ്രീശാന്ത്: ബോളിവുഡ് ചിത്രം ‘ഐറ്റം നമ്പർ വൺ’ ഒരുങ്ങുന്നു

കൊച്ചി: അഭിനയവും ഡാൻസ് നമ്പറുകളുമായി ബിഗ്‌ സ്ക്രീനിലും മിനി സ്ക്രീനിലും ഒരേ സമയം തിളങ്ങുന്ന ശ്രീശാന്ത് മറ്റൊരു മേഖലയിൽ കൂടി ചുവട് വെയ്ക്കുന്നു. ഗായകനായിട്ടാണ് ശ്രീശാന്തിന്റെ പുതിയ ചുവട് വെയ്പ്.

എൻഎൻ ജി ഫിലിംസിന് വേണ്ടി നിരുപ് ഗുപ്ത നിർമ്മിച്ച് പാലൂരാൻ സംവിധാനം ചെയ്യുന്ന ‘ഐറ്റം നമ്പർ വൺ’ എന്ന ബോളിവുഡ് ചിത്രത്തിലൂടെയാണ് ക്രിക്കറ്റർ ശ്രീശാന്ത് പിന്നണി ഗായകനാകുന്നത്. ചിത്രത്തിൽ ഒരു മികച്ച കഥാപാത്രത്തെയും ശ്രീശാന്ത് അവതരിപ്പിക്കുന്നുണ്ട്.

പത്താം ഉപതെരഞ്ഞെടുപ്പിന് തയ്യാറെടുത്ത് എറണാകുളം!!! നിയമസഭാ ഉപതെരഞ്ഞെടുപ്പിന്റെ വഴികൾ

‘ആളുകൾ ഇഷ്ടപ്പെടുന്ന, വൈറലാകാൻ സാധ്യതയുള്ള പാട്ടാണ്. ഡാൻസ് ഓറിയന്റഡ് എന്റർടെയ്നറെന്ന് വിശേഷിപ്പിക്കാവുന്ന ചിത്രത്തിൽ കോമഡി ഫ്ലേവറുള്ള കഥാപാത്രമാണ് എന്റേത്’ കൊച്ചിയിൽ നടന്ന റിക്കോർഡിംഗ് വേളയിൽ തികഞ്ഞ ആഹ്ളാദത്തോടെ ശ്രീശാന്ത് വ്യക്തമാക്കി.

സജീവ് മംഗലത്താണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്. ചിത്രത്തിലെ ഒരു ഐറ്റം പാട്ടിനുവേണ്ടി, ലോകത്താകമാനം ലക്ഷകണക്കിന് ആരാധകരുള്ള സണ്ണി ലിയോണി ചുവടുകൾ വയ്ക്കുന്നു എന്നത് ചിത്രത്തിന്റെ എടുത്തു പറയാവുന്ന സവിശേഷതകളിലൊന്നാണ്. ബോളിവുഡിലെയും സൗത്തിന്ത്യയിലെയും പ്രമുഖ താരങ്ങൾ അണിനിരക്കുന്ന ഐറ്റം നമ്പർ വണ്ണിന്റെ ചിത്രീകരണം ഇന്ത്യയിലും വിദേശത്തുമായി ഉടൻ ആരംഭിക്കും. ചിത്രത്തിന്റെ പിആർഓ അജയ് തുണ്ടത്തിൽ.

shortlink

Related Articles

Post Your Comments

Related Articles


Back to top button