കൊച്ചി: പരിസ്ഥിതി സംരക്ഷണം എല്ലാവരുടെയും കര്‍ത്തവ്യമാണെന്ന സന്ദേശം മുന്നോട്ട് വെച്ച് ലോക പരിസ്ഥിതി ദിനത്തിൽ ഒരു കോടി വൃക്ഷത്തൈകള്‍ നടാനൊരുങ്ങി ആര്‍.എസ്.എസ് ( രാഷ്ട്രീയ സ്വയംസേവക് സംഘം). എറണാകുളം പ്രാന്ത കാര്യാലയത്തില്‍ ആര്‍.എസ്.എസ് മുതിര്‍ന്ന പ്രചാരകന്‍ എം.എ കൃഷ്ണന്‍ ആദ്യ തൈ നട്ടു. പര്യാവരണ്‍ സംരക്ഷണ വിഭാഗിന്റെ നേതൃത്വത്തില്‍ ഹരിത ഗൃഹ പദ്ധതിയ്ക്കും ഇന്ന് തുടക്കമായി.
എല്ലാ പ്രവര്‍ത്തകരോടും വൃക്ഷത്തൈകള്‍ നടാന്‍ ആര്‍.എസ്.എസ് ആഹ്വാനം ചെയ്‌തു. അതിന്റെ ഭാഗമായി എറണാകുളം പ്രാന്ത കാര്യാലയത്തില്‍ ആര്‍.എസ്.എസ് മുതിര്‍ന്ന പ്രചാരക് എം.എ കൃഷ്ണന്റെ നേതൃത്വത്തിലാണ് പദ്ധതിയ്ക്ക് തുടക്കമിട്ടത്. പ്രാന്ത പ്രചാരക് ഹരികൃഷ്ണന്‍, ദക്ഷിണ, ദക്ഷിണമധ്യ ക്ഷേത്രങ്ങളുടെ ഗ്രാമ വികാസ് പ്രമുഖ് ജി.സ്ഥാണുമാലയന്‍ തുടങ്ങിയ മുതിര്‍ന്ന പ്രചാരകരും കാര്യാലയത്തില്‍ വൃക്ഷ ത്തൈകള്‍ നട്ട് മഹായജ്ഞത്തിന്റെ ഭാഗമായി.
പര്യാവരന്‍ ഗതി വിധിയുടെ നേതൃത്വത്തില്‍ ഫൈവ് സ്റ്റാര്‍ ഹരിത ഭവനം പദ്ധതിയ്ക്കും ഇന്ന് തുടക്കമായി. ഇതിന്റെ ഭാഗമായി ജല സംരക്ഷണം, ഊര്‍ജ സംരക്ഷണം, ജൈവ മാലിന്യ സംസ്‌കരണം, പക്ഷി മൃഗാദികള്‍ക്ക് ആഹാരം നല്‍കല്‍, അടുക്കള തോട്ടം എന്നീ പ്രവര്‍ത്തനങ്ങളിലൂടെ ഓരോ വീടും പരിസ്ഥിതി സംരക്ഷണത്തിന്റെ മാതൃകകളാക്കി മാറ്റുകയാണ് ഉദ്ദേശം. തുളസി നടീല്‍, സാമൂഹ്യ ശുചീകരണം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ പ്രകൃതി സംരക്ഷണത്തിന്റെ ഭാഗമായി നേരത്തെ തന്നെ പര്യാവരന്‍ ഗതിവിധിയുടെ നേതൃത്വത്തില്‍ ആരംഭിച്ചു കഴിഞ്ഞിരുന്നു.
Post Your Comments