KeralaLatest NewsIndiaNews

പാലക്കാട് ആണോ മലപ്പുറത്താണോ? കാട്ടാന ചരിഞ്ഞ സംഭവത്തിൽ ചര്‍ച്ചയാകേണ്ടത് ആനയോടുള്ള ക്രൂരതയാണെന്ന് കേന്ദ്ര മന്ത്രി വി മുരളീധരൻ

ആദ്യ ഘട്ടത്തിൽ വന്ന വാർത്തകളുടെ അടിസ്ഥാനത്തിൽ ആണ് മലപ്പുറമെന്ന പ്രതികരണം ഉണ്ടായത്

ന്യൂഡൽഹി: പാലക്കാട് സ്ഫോടക വസ്തു നിറച്ച പൈനാപ്പിളിൽ കടിച്ച് ശിരസ്സിന് മുറിവേറ്റ കാട്ടാന മരിച്ച സംഭവത്തിൽ ചര്‍ച്ചയാകേണ്ടത് ആനയോടുള്ള ക്രൂരതയാണെന്ന് വിശദീകരിച്ച് കേന്ദ്ര മന്ത്രി വി മുരളീധരൻ. പാലക്കാട് ആണോ മലപ്പുറത്താണോ ആന ചരിഞ്ഞത് എന്ന വിവാദമുണ്ടാക്കുന്നതിൽ ഒരു പ്രസക്തിയും ഇല്ലെന്നും വി മുരളീധരൻ ഡൽഹിയിൽ പ്രതികരിച്ചു. സ്ഥലം എവിടെ ആണ് എന്നത് അപ്രസക്തമാണ് . ആനയോടുള്ള ക്രൂരതയാണ് ചര്‍ച്ചയാകേണ്ടത്.

ALSO READ: ഇന്ത്യയുടെ ആഭ്യന്തരകാര്യമാണ് ഇന്ത്യയിലെ ക്ഷേത്ര നിർമ്മാണം. അത് ഇപ്പോൾ ഇവിടെ ചർച്ച ചെയ്യേണ്ട വിഷയം അല്ല; ഇമ്രാൻ ഖാന് കനത്ത പ്രഹരമേൽപ്പിച്ച് യു എ ഇ; വൈറലായി കുറിപ്പ്

ആദ്യ ഘട്ടത്തിൽ വന്ന വാർത്തകളുടെ അടിസ്ഥാനത്തിൽ ആണ് മലപ്പുറമെന്ന പ്രതികരണം ഉണ്ടായത്. വിഷയത്തിന് വർഗ്ഗീയ നിറം നൽകി എന്നത് കാണുന്നവരുടെ കണ്ണിന്‍റെ പ്രശ്നമാണ്. പ്രകാശ് ജാവഡേക്കറോ മേനക ഗാന്ധിയോ അങ്ങനെ ഉദ്ദേശിച്ചിട്ടില്ലെന്നും വി മുരളീധരൻ വിശദീകരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button