കുവൈത്ത് സിറ്റി : കുവൈത്തിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 229 ഇന്ത്യക്കാർ ഉൾപ്പെടെ 1008 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ കോവിഡ് കേസുകളുടെ ആകെ എണ്ണം 26192 ആയി. കോവിഡ് സ്ഥിരീകരിച്ച ഇന്ത്യക്കാരുടെ എണ്ണം 8125 ആയി ഉയരുകയും ചെയ്തു.
11 പേരാണ് ഇന്ന് കുവൈത്തിൽ കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് മൂലം മരിച്ചവരുടെ എണ്ണം 205 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ച മുഴുവൻ പേർക്കും സമ്പർക്കത്തെ തുടർന്നാണ് വൈറസ് ബാധിച്ചത്. പുതിയ രോഗികളിൽ 324 പേർ ഫർവാനിയ ഗവർണറേറ്റിലെ താമസക്കാരാണ്. ഹവല്ലി ഗവർണറേറ്റ് പരിധിയിൽ താമസിക്കുന്ന 163 പേർക്കും അഹമ്മദിയിൽ നിന്നുള്ള 215 പേർക്കും, കാപിറ്റൽ ഗവർണറേറ്റിൽ 110 പേർക്കും ജഹറയിൽ നിന്നുള്ള 196 പേർക്കും ഇന്ന് കോവിഡ് സ്ഥിരീകരിച്ചു.
Post Your Comments