Latest NewsNewsKuwait

കോവിഡ് പ്രതിസന്ധിയുടെ ഭാഗമായി ആയിരക്കണക്കിന് പ്രവാസി ജീവനക്കാരെ പിരിച്ചുവിടാന്‍ ഒരുങ്ങി പ്രമുഖ എയര്‍വേയ്സ്

കുവൈത്ത് സിറ്റി: കോവിഡ് പ്രതിസന്ധിയുടെ ഭാഗമായി ആയിരക്കണക്കിന് പ്രവാസി ജീവനക്കാരെ പിരിച്ചുവിടാന്‍ ഒരുങ്ങി കുവൈത്ത് എയര്‍വേയ്സ്. 1500 പ്രവാസി ജീവനക്കാരെയാണ് കുവൈത്ത് എയര്‍വേയ്സ് പിരിച്ചുവിടുന്നത്. ഇതിനായുള്ള പദ്ധതി തയ്യാറാക്കിക്കിക്കൊണ്ടിരിക്കുകയാണെന്നും രണ്ടാഴ്ചയ്ക്ക് ശേഷം ഇക്കാര്യത്തില്‍ അന്തിമ രൂപമാകുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

കുവൈത്ത് എയര്‍വേയ്സിലെ എല്ലാ വിഭാഗങ്ങളില്‍ നിന്നും ജീവനക്കാരെ പിരിച്ചുവിടുമെന്നാണ് സൂചന. നഷ്ടത്തിലായ വിമാനക്കമ്പനിയില്‍ 7800ഓളം ജീവനക്കാരുണ്ട്. ഇവരില്‍ 1350 പേരാണ് കുവൈത്തി പൗരന്മാര്‍. ഈ വര്‍ഷം ആയിരത്തോളം പേരെ പുതിയതായി നിയമിക്കാന്‍ കമ്പനി പദ്ധതിയിട്ടിരുന്നെങ്കിലും കൊവിഡ് വ്യാപനം കടുത്ത പ്രതിസന്ധി സൃഷ്ടിച്ചതോടെ നിലവിലുള്ള ജീവനക്കാരെപ്പോലും പിരിച്ചുവിടേണ്ട അവസ്ഥയിലേക്കാണ് സ്ഥിതി കൊണ്ടെത്തിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button