ശ്രീനഗര്‍: ഇന്ത്യയിലേക്ക് പറന്നുവന്ന പാകിസ്ഥാന്‍ ‘ചാരനായ’ പ്രാവിനെ പിടികൂടി നാട്ടുകാര്‍. കത്വ ജില്ലയിലെ ഹിരാനഗര്‍ പ്രവിശ്യയിലുള്ള മന്യാരി ജില്ലയിലെ രാജ്യാന്തര അതിര്‍ത്തിക്കടുത്താണ് സംഭവം. പ്രാവിനെ പിടികൂടിയ നാട്ടുകാർ ഉടൻ തന്നെ ഇതിനെ പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചു. പ്രാവിനെ പരിശോധിച്ചപ്പോള്‍ കോഡ് ഭാഷയിലുള്ള സന്ദേശം ലഭിച്ചുവെന്ന് ജമ്മു കാശ്മീരിലെ സുരക്ഷാ അധികൃതര്‍ വ്യക്തമാക്കി. ഈ സന്ദേശത്തില്‍ എന്താണുള്ളതെന്ന് തിരിച്ചറിയാനുള്ള ശ്രമം നടക്കുകയാണ്.
ചാരപ്രവര്‍ത്തികള്‍ക്കായി പാകിസ്ഥാന്‍ ഇപ്പോഴും പരമ്പരാഗത രീതികള്‍ പിന്തുടരുകയാണെന്നാണ് സൂചന. പ്രാവിന്റെ കാലുകളിലൊന്നില്‍ ചില നമ്പറുകള്‍ രേഖപ്പെടുത്തിയ ഒരു വളയം കാണപ്പെട്ടുവെന്നും അതുമായി ബന്ധപ്പെട്ട അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും കത്വ എസ്.പി ശൈലേന്ദ്ര മിശ്ര അറിയിച്ചു.
A pigeon, suspected to be trained in Pakistan for spying, captured along the International Border (IB) in Kathua district of Jammu and Kashmir: officials.
— Press Trust of India (@PTI_News) May 25, 2020
Post Your Comments