Latest NewsKeralaNews

നയതന്ത്ര വിവരങ്ങൾ ചോർത്താൻ ശ്രമിച്ചു: ഇന്ത്യൻ എംബസിയിലെ പാക് ചാരനെ അറസ്റ്റ് ചെയ്ത് ഭീകര വിരുദ്ധ സേന

ന്യൂഡൽഹി: പാക് ചാര സംഘടനയായ ഐഎസ്‌ഐയുടെ ഏജന്റ് അറസ്റ്റിൽ. തീവ്രവാദ വിരുദ്ധ സേനയാണ് നയതന്ത്ര വിവരങ്ങൾ ചോർത്താൻ ശ്രമിച്ച ഏജന്റിനെ പിടികൂടിയത്. മോസ്‌കോയിലെ ഇന്ത്യൻ എംബസിയിലെ ജീവനക്കാരനാണ് പിടിയിലായത്. വിദേശകാര്യ മന്ത്രാലയത്തിലെ മൾട്ടി ടാസ്‌കിംഗ് സ്റ്റാഫായി ജോലി ചെയ്യുന്ന സത്യേന്ദ്ര സിവലാണ് അറസ്റ്റിലായത്. 2021 മുതൽ മോസ്‌കോയിലെ ഇന്ത്യൻ എംബസിയിൽ ജോലി ചെയ്ത് വരികയായിരുന്നു ഇയാൾ.

Read Also: വിവാഹവാർഷികത്തിൽ ഭാര്യ സഫയുടെ മുഖം മറയ്ക്കാത്ത ഫോട്ടോ പങ്കുവെച്ചു: ഇർഫാൻ പത്താന് നേരെ മത മൗലികവാദികളുടെ സൈബർ ആക്രമണം

രഹസ്യ വിവരത്തെ തുടർന്നാണ് ഇയാൾ പിടിയിലായത്. ചോദ്യം ചെയ്യലിൽ ആദ്യം ഇയാൾ പരസ്പര വിരുദ്ധമായാണ് മൊഴി നൽകിയത്. പിന്നീട് ആൻഡി ടെററിസ്റ്റ് സ്‌ക്വാഡിന്റെ വിശദമായ ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചു. ഉദ്യോഗസ്ഥരുടെ വിശ്വാസം പിടിച്ചുപറ്റിയ ശേഷമാണ് ഇയാൾ വിവരങ്ങൾ ചോർത്താൻ തുടങ്ങിയത്.

പ്രതിരോധ മന്ത്രാലയത്തിന്റെയും വിദേശകാര്യ മന്ത്രാലയത്തിന്റെയും നിർണായക വിവരങ്ങൾ ചോർത്താനാണ് ഇയാൾ പദ്ധതിയിട്ടത്. ഇയാളെ വിശദമായി ചോദ്യം ചെയ്യണമെന്ന് അധികൃതർ അറിയിച്ചത്.

Read Also: ജനങ്ങളെ ഭീതിയിലാഴ്ത്തി അതിരപ്പിള്ളിയില്‍ വീണ്ടും പുലിയിറങ്ങി

shortlink

Related Articles

Post Your Comments

Related Articles


Back to top button