മുംബൈ: ചൈനീസ് ചാരവൃത്തിക്ക് ഉപയോഗിച്ചിരുന്ന പ്രാവിന് ഒടുവിൽ മോചനം. എട്ട് മാസത്തോളം പോലീസ് കസ്റ്റഡിയിലായിരുന്ന പ്രാവിനെയാണ് അധികൃതർ മോചിപ്പിച്ചത്. മാസങ്ങൾക്കു മുൻപ് കാലിൽ ചൈനീസ് ഭാഷയിൽ സന്ദേശങ്ങൾ കെട്ടിവച്ച നിലയിലായിരുന്നു പ്രാവിനെ കണ്ടെത്തിയത്. തുടർന്ന് പോലീസ് പ്രാവിനെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
മുംബൈയിലെ ഒരു തുറമുഖത്തിൽ നിന്നാണ് പ്രാവിനെ പിടികൂടിയത്. പ്രാവിൽ നിന്നും ചൈനീസ് സന്ദേശങ്ങൾ ലഭിച്ചയുടൻ ഉദ്യോഗസ്ഥർ അന്വേഷണം ആരംഭിച്ചിരുന്നു. കേസ് മുഴുവനായും പൂർത്തിയായതിന് ശേഷമാണ് പ്രാവിനെ തുറന്നുവിട്ടത്. ഇക്കാലയളവിൽ മുംബൈയിലെ മൃഗാശുപത്രിയിൽ വച്ചാണ് പ്രാവിന് ആവശ്യമായ പരിചരണങ്ങൾ നൽകിയത്.
സമാനമായ രീതിയിൽ ഇതിന് മുൻപും ചാരവൃത്തിക്കായി പ്രാവുകളെ ഉപയോഗിച്ചിട്ടുണ്ട്. 2016-ൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് എതിരായി സന്ദേശം കെട്ടിവെച്ച പ്രാവിനെ പാകിസ്ഥാൻ അതിർത്തിക്ക് സമീപത്ത് നിന്നും സുരക്ഷാ ഉദ്യോഗസ്ഥർ കണ്ടെടുത്തിട്ടുണ്ട്.
ഇതിനെ തുടർന്ന് കനത്ത സുരക്ഷയും പരിശോധനകളും ഉറപ്പുവരുത്തിയിരുന്നു.
Post Your Comments