ന്യൂഡല്‍ഹി: നെഹ്റു കുടുംബത്തിനെതിരെ വിമർശനവുമായി ബിജെപി എംപി പര്‍വേശ് വര്‍മ. സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നീ മൂന്ന് ഗാന്ധിമാരെ കോവിഡ് കഴിയുന്നതുവരെ ക്വാറന്റൈനിലാക്കണമെന്ന് അദ്ദേഹം വ്യക്തമാക്കി. ഇതൊരു അടിയന്തരഘട്ടമാണ്. 50 വര്‍ഷം ഭരണത്തിലിരുന്ന ഒരു കുടുംബമുണ്ട്. രാജ്യം വെല്ലുവിളി നിറഞ്ഞ അവസ്ഥയിലൂടെ കടന്നുപോകുമ്പോള്‍ അവര്‍ ജനങ്ങളെ ഭയപ്പെടുത്തുകയും തെറ്റിദ്ധരിപ്പിക്കുകയുമാണ് ചെയ്യുന്നത്. അതുകൊണ്ടാണ് കോവിഡ് ഭീതി ഒഴിയുന്നതു വരെ അവരെ ക്വാറന്റൈനില്‍ പാര്‍പ്പിക്കണമെന്ന് താൻ പറയുന്നതെന്നും പര്‍വേശ് വര്‍മ കൂട്ടിച്ചേർത്തു.
Post Your Comments